സമസ്ത ഓണ്‍ലൈന്‍ മദ്‌റസ; 10 ദിവസം കൊണ്ട് 2.5 കോടി വ്യൂവേഴ്‌സ്
ചേളാരി: കൊവിഡ് 19 ലോക്ക് ഡൗണ്‍ മൂലം മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത പശ്ചാത്തലത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ മദ്‌റസക്ക് 10 ദിവസം കൊണ്ട് 2.5 കോടി വ്യൂവേഴ്‌സ്. 2020 ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ യൂട്യൂബില്‍ രേഖപ്പെടുത്തിയ ഔദ്യോഗിക കണക്കാണിത്. കൂടാതെ ദര്‍ശന ടി.വിയില്‍ ദിനേ 26 ലക്ഷത്തോളം വ്യൂവേഴ്‌സ് വേറെയുമുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ക്കു പുറമെ പതിനായിരങ്ങള്‍ ദിവസവും ക്ലാസുകള്‍ വീക്ഷിക്കുന്നുണ്ടെന്ന സാക്ഷ്യപ്പെടുത്തല്‍ കൂടിയാണിത്. ഒന്നു മുതല്‍ പ്ലസ്ടു വരെ ക്ലാസുകളില്‍ വെള്ളിയാഴ്ച ഒഴികെ ദിവസവും രാവിലെ 7.30 മുതല്‍ 8.30 വരെയാണ് ക്ലാസുകളുടെ സമയം. ദര്‍ശന ചാനലില്‍ വെള്ളിയാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ 11.30 വരെയാണ് സംപ്രേഷണം ചെയ്യുന്നത്.
അവതരണ മികവിലും സാങ്കേതിക വിദ്യയിലും ഉന്നത നിലവാരം പുലര്‍ത്തുന്നതാണ് സമസ്തയുടെ ഓണ്‍ലൈന്‍ മദ്‌റസ ക്ലാസുകളെന്ന് അക്കാദമിക സമൂഹം ഇതിനകം വിലയിരുത്തിയിട്ടുണ്ട്. മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് വരെയാണ് നിലവിലുള്ള രീതിയില്‍ ഓണ്‍ലൈന്‍ മദ്‌റസ ക്ലാസുകള്‍ ഉണ്ടാവുക. ഓരോ മദ്‌റസയിലും അധ്യാപകരുടെ മോണിറ്ററിങും രക്ഷിതാക്കളുടെ ഇടപെടലും പഠനം കാര്യക്ഷമമാക്കാന്‍ സഹായകമാകുന്നുണ്ട്. മുഫത്തിശുമാര്‍ക്കാണ് റെയ്ഞ്ച്തല മോണിറ്ററിങിന്റെ ചുമതല. ഇന്ത്യക്കു പുറമെ വിവിധ രാജ്യങ്ങളില്‍ സമസ്തയുടെ 10,004 അംഗീകൃത മദ്‌റസകളിലെ 12 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ഏറെ സഹായകമാണ് ഓണ്‍ലൈന്‍ മദ്‌റസ ക്ലാസുകള്‍.
ഓണ്‍ലൈന്‍ ക്ലാസുകളുടെ
സംപ്രേഷണ സമയക്രമം
സമസ്തയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ചാനല്‍ മുഖേനെ യൂട്യൂബ്, ആപ്, വെബ് സൈറ്റ് എന്നിവയില്‍ രാവിലെ 7.30 മുതല്‍.
1 തഫ്ഹീം, 2 അഖ്‌ലാഖ്, 3 തജ്‌വീദ്, 4 ലിസാന്‍, 5 താരീഖ്, 6 ദുറൂസ്, 7 ലിസാന്‍, 8 ദുറൂസ്, 9 ഫിഖ്ഹ്, 10 തഫ്‌സീര്‍, +1 തഫ്‌സീര്‍, +2 തഫ്‌സീര്‍.
ദര്‍ശന ടി.വി: രാവിലെ 7.00-7.15:ഖുര്‍ആന്‍ അഞ്ചാം ക്ലാസ്, 7.15-7.35:പ്ലസ്ടു തഫ്‌സീര്‍, 7.35-7.55:പ്ലസ്‌വണ്‍ തഫ്‌സീര്‍, 7.55-8.15: പത്താം ക്ല ാസ് തഫ്‌സീര്‍, 8.15-8.35: ഒന്ന ാം ക്ലാസ് തഫ്ഹീം, 8.35-8.55: രണ്ടാം ക്ലാസ്
അഖ്‌ലാഖ്, 8.55-9.15:മൂന്നാംക്ലാസ് തജ്‌വീദ്, 9.15-9.35: നാലാം ക്ലാസ് ലിസാന്‍,9.35-9.55:അഞ്ചാം ക്ലാസ് താരീഖ്, 9.55-10.15: ആറാം ക്ലാസ് ദുറൂസ്,10.15-10.35: ഏഴാം ക്ലാസ് ലിസാന്‍, 10.35-10.55: എട്ടാം ക്ല ാസ് ദുറൂസ്,10.55-11.15: ഒമ്പതാം ക്ലാസ് ഫിഖ്ഹ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."