കരുതലോടെ നേരിടാം
മട്ടന്നൂര്‍: ഒരാഴ്ചയായി മട്ടന്നൂരിലും പരിസരത്തും ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കും പനി പടരുന്നു. മട്ടന്നൂരില്‍ മാത്രം 65 പേരാണ് നിലവില്‍ ചികിത്സ തേടിയിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ഡെങ്കി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്നലെ ഇരിട്ടി മേഖലയിലും നിരവധി പേര്‍ക്ക് ഡെങ്കി ബാധിച്ചുവെന്നു കണ്ടെത്തി. രോഗലക്ഷണം നേരത്തെയറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ അപകടകാരിയാണ് ഡെങ്കി. കൊതുകുകളാണ് രോഗം പരത്തുന്നത് എന്നതിനാല്‍ ഇവയെ ഇല്ലാതാക്കുകയെന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ഡെങ്കി ലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ ഡോക്ടറെ കണ്ടതിനുശേഷം ചികിത്സ തുടങ്ങുക.
ലക്ഷണങ്ങള്‍
*തുടര്‍ച്ചയായ ഛര്‍ദ്ദി, ആലസ്യം വിശ്രമം കിട്ടാതിരിക്കുക
*പനി മാറി ശരീരോഷ്മാവ്
*പെട്ടെന്നു കുറയുന്ന
*അവസ്ഥയുണ്ടാകുക
*രക്തസ്രാവം, വിളര്‍ച്ച
*അസഹനീയമായ തണുപ്പ്
*കരള്‍വീക്കം
*മാനസികനില തെറ്റുക
രോഗം ഭേദമാക്കാം
മിക്കവാറും ഡെങ്കിപ്പനികള്‍ ഗൗരവമുള്ളതല്ല. ഒരു ശതമാനം രോഗികളില്‍ മാത്രമാണ് ഗൗരവകരമായ രീതിയില്‍ അസുഖം കണ്ടുവരുന്നത്. രോഗലക്ഷണങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞു ചികിത്സിക്കുകയാണെങ്കില്‍ ഡെങ്കിപ്പനിമൂലമുള്ള മരണം ഇല്ലാതാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."