ദുരിതാശ്വാസ നിധിയിലേക്ക് എല്‍.ഇ.ഡി ബള്‍ബ് ചലഞ്ച്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ യുവ എല്‍.ഇ.ഡി ബള്‍ബ് ചലഞ്ചുമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്. എല്‍.ഇ.ഡി ബള്‍ബുകള്‍ നിര്‍മിച്ച് പൊതു വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. ബള്‍ബ് വിറ്റു കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.
സംരംഭത്തിന്റെ ഉദ്ഘാടനം മന്ത്രി ഇ.പി ജയരാജന് നിര്‍വഹിച്ചു. ആദ്യ ബള്‍ബ് പ്രശസ്ത സിനിമാ നടന് ഇന്ദ്രന്‍സിന് നല്കി.
യുവ എന്ന പേരില്‍ 9 വാട്ട് ബള്‍ബാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. 150 രൂപയാണ് വില. ബോര്‍ഡിന് കീഴില്‍ രൂപീകരിച്ച കേരള വളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്സിന്റെ ഇടുക്കി ജില്ലയിലെ പ്രത്യേക പരിശീലനം നേടിയ വളന്റിയര്‍മാരാണ് സംരംഭത്തിന് തുടക്കമിട്ടത്.
പഞ്ചായത്തുതല യൂത്ത് കോഓര്‍ഡിനേറ്റര്‍മാരും കേരള വളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്സ് അംഗങ്ങളും ചേര്‍ന്നാണ് ബള്‍ബുകളുടെ വിപണനം നടത്തുന്നത്. ബള്‍ബ് നിര്‍മാണത്തിന് കൂടുതല്‍ യൂനിറ്റുകള്‍ ആരംഭിച്ച് യുവാക്കള്‍ക്ക് വരുമാനമാര്‍ഗം കണ്ടെത്തുന്നതിനുള്ള സംരംഭമായി ഇതിനെ മാറ്റിയെടുക്കാനാകുമെന്ന് മന്ത്രി ഇ.പി ജയരാജന് പറഞ്ഞു. യുവജനക്ഷേമ ബോര്‍ഡ് ചെയര്മാന് പി. ബിജു, വി.എസ് ബിന്ദു, സുധിന്‍, രാജേന്ദ്രന്, റോഷന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."