ഉദ്ഘാടനത്തില്‍നിന്ന് പിന്മാറിയില്ലെങ്കില് പ്രക്ഷോഭം നടത്തും
കോഴിക്കോട്: കോര്പ്പറേഷന് കുടുംബശ്രീയുടെ തീര്‍ത്ഥം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫ്രാന്‍സിസ് റോഡ് ടി.ബി.ക്ലിനിക്കില്‍ സ്ഥാപിക്കുന്ന വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ഉദ്ഘാടനത്തില്‍ നിന്നു അധികൃതര്‍ പിന്മാറിയില്ലെങ്കില് ജനകീയ പ്രക്ഷോഭം നടത്തുമെന്ന് തെക്കേപുറം റഡിഡന്‍സ് കോഡിനേഷന്‍ കമ്മിറ്റി യോഗം അറിയിച്ചു. പ്രസിഡന്റ് പി.മമ്മദ് കോയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രദേശത്തെ 46 റസിഡന്‍സ് അസോസിയേഷനുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
പ്രദേശത്തെ ജല ക്ഷാമം രൂക്ഷമാവുന്നതും ജല സ്രോതസുകള്‍ നശിക്കുന്നതുമായ രീതിയിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ പ്രദേശത്തെ ഭൂഗര്‍ഭ ജലം ഊറ്റിയെടുത്ത് ചൂഷണം ചെയ്തായിരിക്കും ഉത്പാദനം നടക്കുകയെന്നും പ്രദേശത്തെ പ്രധാന കുളങ്ങളും ജലസ്രോതസുകളും നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. 21 ന് നടക്കുന്ന ഉദ്ഘാടനം അടിയന്തരമായി നിര്‍ത്തി വയ്ക്കണമെന്നും അല്ലാത്ത പക്ഷം പ്രദേശത്തെ സ്ത്രീകളേയും കുട്ടികളെയും അണിനിരത്തി ശക്തമായ ജനകീയ പ്രക്ഷോഭം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഇന്ന് വൈകിട്ട് ചെമ്മങ്ങാട് റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ ചരിത്രകാരന് ഡോ.എം.ജി.എസ് നാരായണന് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ പി.സി അബ്ദുല്ലത്തീഫ്, എം.പി കോയട്ടി, ഐ.പി ഉസ്മാന് കോയ, പി.ടി മുഹമ്മദാലി, സി.എം സലീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."