സഹായി അവാര്‍ഡ് ദാനവും കുടുംബ സംഗമവും നടത്തും
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ 21 വര്‍ഷമായി പ്രവൃത്തിക്കുന്ന സഹായി സന്നദ്ധ സംഘടന ഒരുക്കുന്ന അവാര്‍ഡ് ദാനവും ആംബുലന്‍സ് ഉദ്ഘാടനവും വളണ്ടിയര്‍ കുടംബ സംഗമവും നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചയ്ക്ക് 12ന് എസ്.കെ പൊറ്റക്കാട്ട് ഹാളിലാണ് പരിപാടി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മികച്ച സേവനം കാഴ്ചവച്ച ഡോക്ടര്‍, നഴ്സ്, അറ്റന്‍ഡര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. സഹായി മുന്‍ പ്രസിഡന്റായിരുന്ന പി.എ ഹമീദിന്റെ സ്മരണയ്ക്കുള്ള ദ ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് സൂപ്പര്‍ സ്പെഷ്യാലിറ്റി സൂപ്രണ്ടും കാര്‍ഡിയാക് തൊറാസിക് തലവനുമായ ഡോ.കുര്യാക്കോസിനാണ് നല്‍കുക. മികച്ച നഴ്സായി എ.ജെ ത്രേസ്യാമ്മയെയും അറ്റന്‍ഡറായി വി പ്രമോദിനെയുമാണ് തിരഞ്ഞെടുത്തത്. എം.കെ രാഘവന് എം.പി, പി.ടി.എ റഹിം എം.എല്‍.എ, കെ.പി രാമനുണ്ണി എന്നിവര്‍ അവാര്‍ഡുകള്‍ ദാനം ചെയ്യും. ആംബുലന്‍സ് ഫ്ളാഗ് ഓഫ് പാസ്പോര്‍ട്ട് ഓഫിസര്‍ സി.ജെ പോള്‍സണ്‍ നിര്‍വഹിക്കും. ബെസ്റ്റ് വളണ്ടിയര്‍ അവാര്‍ഡ് ദാനം ഡെ.മേയര്‍ മീരാ ദര്‍ശക് നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ എന്‍.പി.സി അബൂബക്കര്‍ ഹാജി, ഇ.കെ സിദ്ദീഖ്, റസാഖ് കെ, പ്രേമന് പി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."