HOME
DETAILS
MAL
കാഴ്ചവൈകല്യമുളള അമ്മമാര്‍ക്ക് പ്രസവാനന്തര സഹായം
backup
July 04 2018 | 08:07 AM
ആലപ്പുഴ: കാഴ്ചവൈകല്യമുളള അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിന്റെ സംരക്ഷണത്തിനും പരിചരണത്തിനുമായി പ്രതിമാസം 2000 രൂപ മാതൃജ്യോതി പദ്ധതി പ്രകാരം സാമൂഹ്യനീതി വകുപ്പ് നല്കുന്നു.
പ്രസവാനന്തരം മൂന്നുമാസത്തിനുളളില്‍ നിശ്ചിത ഫോറത്തില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം വരുമാനസര്‍ട്ടിഫിക്കറ്റ് (ബി.പി.എല്‍ ആണെങ്കില്‍ റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്), കാഴ്ചവൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് പാസ്സ്ബുക്കിന്റെ പകര്‍പ്പ്, ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ജില്ല സാമൂഹ്യനീതി ഓഫിസില്‍ നല്‍കണം. കുടുംബ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയായിരിക്കും.അപേക്ഷ ഫോറം ശിശുവികസന പദ്ധതി ഓഫിസ്, ജില്ല സാമൂഹ്യനീതി ഓഫിസ് എന്നിവിടങ്ങളില്‍ നിന്നും , വെബ്സൈറ്റില്‍ നിന്നും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."