ഭാരതപ്പുഴ ചെക്ക്ഡാം നിര്‍മാണം പൂര്‍ത്തിയായി: ഉദ്ഘാടനം ഈ മാസം
പാലക്കാട്: ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തിന്റേയും പ്രദേശവാസികളുടേയും ചിരകാല സ്വപ്നമായിരുന്ന ഭാരതപ്പുഴ ചെക്ക്ഡാം നിര്‍മാണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഉദ്ഘാടനം ഈ മാസം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുമെന്ന് ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശി അറിയിച്ചു.
കുടിവെള്ള പ്രശ്നത്തിന് പരിഹാരമായ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ചെക്ക്ഡാം (തടയണ) നിര്‍മാണമായിരുന്നു തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച തടയണയ്ക്ക് 14.40 കോടിയാണ് ചെലവായത്. ഷൊര്‍ണൂരിനെയും ചെറുതുരുത്തിയെയും ബന്ധിപ്പിച്ച് ഷൊര്‍ണൂര്‍ കൊച്ചിപ്പാലത്തിനടുത്ത് ഭാരതപ്പുഴയില്‍ കഴിഞ്ഞ ഡിസംബറില്‍ തുടങ്ങിയ തടയണ നിര്‍മാണം കേവലം അഞ്ചര മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് മികച്ച നേട്ടമായി.
എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് വാണിയംകുളം പഞ്ചായത്തില്‍ ചന്തയുടെ സമീപം രണ്ടേക്കറില്‍ 10 കോടി ചെലവില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സ്വപ്ന പദ്ധതിയായ അനങ്ങന്‍മല ഇക്കോ- ടൂറിസത്തിനായി അഞ്ചു കോടിയാണ് ബജറ്റില്‍ അനുവദിച്ചത്. തൃക്കടീരി പഞ്ചായത്തുമായും ബന്ധപ്പെട്ട വകുപ്പുമായി ചര്‍ച്ച നടത്തി വിപുലമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും എം.എല്‍.എ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."