ഉരീദുവും വൊഡാഫോണും ഖത്തറിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് സൗജന്യ റീചാര്‍ജ് കൂപ്പണുകള്‍ നല്‍കി
ദോഹ: രാജ്യത്തെ കുറഞ്ഞ വരുമാനക്കാരായ നിര്‍മാണ തൊഴിലാളികള്‍ക്ക് ഉരീദുവും വോഡഫോണും സൗജന്യമായി റീ ചാര്‍ജ് കൂപ്പണുകള്‍ സംഭാവന ചെയ്തു. തൊഴിലാളികള്‍ക്ക് അവരുടെ കുടുംബവുമായി സന്തോഷത്തോടെ സംസാരിക്കാനുള്ള അവസരം സൃഷ്ടിക്കുക എന്നതാണ് പരിപാടിയിലൂടെ കമ്പനികള്‍ ലക്ഷ്യമിട്ടത്. ഒരോ കമ്പനിയും 2000 എന്ന തോതില്‍ 4000 റീചാര്‍ജ് കൂപ്പണുകളാണ് ഇത്തരത്തില്‍ സംഭാവന ചെയ്തത്.
ഹമദ് മിസ്ഗീര്‍ എന്നയാള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ നടത്തിയ ഇടപെടലാണ് ഈ സന്നദ്ധ പ്രവര്‍ത്തനത്തിന് വഴിവച്ചത്. രാജ്യത്തെ പാവപ്പെട്ട തൊഴിലാളികള്‍ക്ക് അവരുടെ കുടുംബവുമായി സന്തോഷത്തോടെ സംസാരിക്കാന്‍ 10 റിയാലിന്റെ 1000 റീചാര്‍ജ് കൂപ്പണുകള്‍ ലഭിക്കാന്‍ എത്ര ട്വീറ്റ് ആവശ്യമാണെന്ന അഹമ്മദിന്റെ ചോദ്യത്തോട് ഉരീദു മിനിറ്റുകള്‍ക്കകം തന്നെ മുറപടി നല്‍കുകയായിരുന്നു. സാമൂഹിക പ്രവര്‍ത്തനം സുപ്രധാനമാണെന്ന് മനസ്സിലാക്കുന്ന തങ്ങളുടെ കമ്പനിക്ക് റീട്വീറ്റ് ഇല്ലാതെ തന്നെ 10 റിയാലിന്റെ 2000 കൂപ്പണുകള്‍ നല്‍കാന്‍ കഴിയുമെന്നായിരുന്നു ഉരീദു അധികൃതര്‍ മറുപടി നല്‍കിയത്.
ഉരീദുവിന്റെ സംഭാവന സൂചിപ്പിച്ച് അഹമ്മദ് വോഡഫോണിനോടും ഇതേ ട്വീറ്റ് ആവര്‍ത്തിച്ചതോടെ അവരും സന്തോഷത്തടെ ഈ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമാവുകയായിരുന്നു. രാജ്യത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ തൊഴിലാളികള്‍ക്ക് സഹായം നല്‍കുന്നത് തങ്ങള്‍ക്ക് സന്തോഷമുള്ള കാര്യമാണെന്നായിരുന്നു വോഡഫോണിന്റെ മറുപടി. അഹമ്മദിന്റെ ട്വീറ്റ് ശ്രദ്ധിച്ച ഖത്തരി പൗരന്‍ തൊഴിലാളികള്‍ക്ക് 100 ഭക്ഷണപ്പൊതികള്‍ നല്‍കാമെന്നും ഏറ്റു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റീചാര്‍ജ് കൂപ്പണ്‍ വിതരണത്തിന് തയ്യാറാണെന്ന് കാണിച്ചും നിരവധി പേര്‍ അഹമ്മദിനെ സമീപിച്ചിട്ടുണ്ട്.
അഹമ്മദിന്റെ ട്വിറ്റര്‍ ഇടപെടല്‍ നിലവില്‍ ഖത്തറില്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണെന്നും ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിരവധി സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റുകള്‍ വിവിധ കമ്പനികളോട് റമദാന് മുന്നോടിയായി ഈ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കമ്പനികളുമായുളള കേവലം ഒരു ചാറ്റിലൂടെ തൊഴിലാളികളെ സഹായിക്കാനുള്ള വലിയ ചാരിറ്റി പ്രവര്‍ത്തനത്തിന് സാഹചര്യമുണ്ടാക്കാന്‍ കഴിയുമെന്ന സഊദി പൗരന്‍ അബ്ദുല്‍ അസീസിന്റെ അനുഭവമാണ് ഇപ്പോള്‍ ഖത്തറിലും ദൃശ്യമായതെന്ന് ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. മണിക്കുറുകള്‍ക്കകം 3000ല്‍ പരം കമ്പനികളും സ്ഥാപനങ്ങളും വ്യക്തികളുമാണ് സഊദി പൗരന്റെ ഒരറ്റ ചാറ്റിലൂടെ സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറായത്.
തൊഴിലാളികള്‍ക്ക് വതരണം ചെയ്യുന്നതിനായി 100 ഷവര്‍മ സംഭാവനയായി ലഭിക്കാന്‍ താന്‍ എത്ര ട്വീറ്റ് നടത്തണമെന്നായിരുന്നു അബ്ദുല്‍ അസീസ് രാജ്യത്തെ റസ്‌റ്റോറന്റിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."