HOME
DETAILS
MAL
തമിഴ്നാട്ടില്‍ ഒരു എം.എല്‍.എക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
backup
June 13 2020 | 11:06 AM
ചെന്നൈ: തമിഴ്നാട്ടില്‍ ഒരു എം.എല്‍.എക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ശ്രീപെരുമ്പത്തൂര്‍ എംഎല്‍എയും അണ്ണാ ഡിഎംകെ നേതാവുമായ കെ പളനിക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അതേ സമയം എം.എ്ല്‍.എ ജെ അന്പഴകന് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. 62 വയസായിരുന്നു. ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു. ദക്ഷിണ ചെന്നൈയുടെ ചുമതലയുണ്ടായിരുന്ന ഡിഎംകെയുടെ സെക്രട്ടറിയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."