ചന്ദനമാഫിയ പിടിമുറുക്കുന്നു: 61 കാരന്‍ പിടിയില്‍
വടക്കാഞ്ചേരി : നിരവധി ചന്ദന മരങ്ങള്‍ ഉള്ള അകമല പല കത്തടം കശുമാവ് തോട്ടത്തില്‍ ഒരിടവേളക്ക് ശേഷം വീണ്ടും ചന്ദനമാഫിയ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. മാസങ്ങള്‍ക്ക് മുന്‍പ് നിരവധി ചന്ദനമരങ്ങളുടെ കുറ്റികള്‍ വനത്തില്‍ കണ്ടെത്തിയതു വന്‍ വിവാദം സൃഷ്ടിക്കുകയും ഉദ്യോഗസ്ഥര്‍ പ്രതികൂട്ടിലാവുകയും ചെയ്തിരുന്നു.
മച്ചാട് റെയ്ഞ്ച് അകമല ഫോറസ്റ്റ് സ്റ്റേഷന് കീഴിലുള്ള ആറ്റൂര്‍ ബീറ്റില്‍ 1959 പല കത്തടം കശുമാവ് തോട്ടത്തിലെ ചന്ദന മരങ്ങളാണ് അതിവിദഗ്ദമായി മുറിച്ച് മാറ്റിയത്.
കടത്താന്‍ ശ്രമിക്കുന്നതിനിടെ വയോധികനെ പിടികൂടാനായത് മാത്രമാണ് ഏറെ ആശ്വാസം . ആറ്റൂര്‍ വളവ് എടപ്പാറക്കല്‍ ചാത്ത(61)നെയാണ് വനപാലകര്‍ ഓടിച്ചിട്ട് പിടികൂടിയത്. മരങ്ങള്‍ക്ക് പുറമെ ഇയാളില്‍ നിന്ന് ചെത്തി ചെറുകഷണങ്ങളാക്കിയ ഒരു കിലോ ചന്ദനവും പിടികൂടി.മച്ചാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. അഷറഫ്, വി.ആര്‍ അനില്‍കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എന്‍. ശശി ചന്ദ്രന്‍ , സി.വി സതീഷ്, വി.എം പ്രവീണ്‍ , ഒ.എം അജീഷ്, കെ.കെ ഗണേഷ് കുമാര്‍, സി.എല്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."