പൊതുമാപ്പ് : ജിദ്ദ 'വിഖായ'കര്‍മസേന രംഗത്ത്
ജിദ്ദ: 'നിയമ ലംഘകരില്ലാത്ത രാജ്യം' സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടില്‍ പോവുന്ന പ്രവാസികളെ സഹായിക്കാന്‍ ജിദ്ദ ഇസ്‌ലാമിക് സെന്ററിനു കീഴിലുള്ള വിഖായയും തയ്യാറായി.
ഇതിനു മുന്നോടിയായി ഹെല്‍പ്പ് ഡെസ്‌ക്ക് വൈ: കോണ്‍സല്‍ ലേബര്‍ എസ് എല്‍ മീണ ഉല്‍ഘാടനം ചെയ്തു. പൊതുമാപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. വിഖായയെപോലുള്ള സംഘടനകള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വിലപ്പെട്ടതാണെന്നും സൗദി പ്രഖ്യാപിച്ച പൊതുമാപ്പിലൂടെ നിരവധി ഇന്ത്യക്കാര്‍ക്ക് നാടണയാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുന്ന സംഘടനകള്‍ക്ക് എല്ലാ പിന്തുണയുമായി കോണ്‍സുലേറ്റ് സഹാത്തിനുണ്ടാവുമെന്നും അദ്ദേഹംപറഞ്ഞു.
സയ്യിദ് ഉബൈദുള്ള തങ്ങള്‍ അധ്യക്ഷം വഹിച്ചു. വിഖായ കുറഞ്ഞ കാലയളവില്‍ തന്നെ ഹജ്ജ് വേളയിലും മറ്റുമായി നിരവധി നല്ല പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ഇത്തരത്തില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഇനിയും കഴിയണമെന്നും ചടങ്ങില്‍ സംസാരിച്ച കോണ്‍സുലേറ്റ് ട്രാന്‍സിലേഷന്‍ വിഭാഗം അംഗം അബ്ദുല്‍ മുഖീത്ത് പറഞ്ഞു.
.......................................................................................
ഹെല്‍പ് ഡെസ്‌ക്ക് എല്ലാ ദിവസവും വൈകിട്ട് 7 മുതല്‍ 10 വരെ പ്രവര്‍ത്തിക്കും. ഷൗക്കത്ത് മൊറയൂര്‍, സുഹൈല്‍ ഹുദവി എന്നിവര്‍ വിഖായ പ്രവര്‍ത്തകര്‍ക്ക് പരിശീലന ക്ലാസ്സെടുത്തു. ഇബ്രാഹീം ഫൈസി, അബ്ദുള്ള ഫൈസി, അബ്ദുള്ള കുപ്പം, ഹാഫിസ് ജഅഫര്‍ വാഫി, സുബൈര്‍ ഹുദവി, സവാദ് പേരാമ്പ്ര, മൊയ്തീന്‍ കുട്ടി അരിമ്പ്ര,സാലിം അമാനിക്കാട്, മുസ്സവില്‍ എന്നിവര്‍ സംസാരിച്ചു. അബ്ബാസ് ഹുദവി സ്വാഗതവും, അബ്ദുല്‍ ബാരി ഹുദവി നന്ദിയും പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്. റഫീഖ് കൂളത്ത് 0567185046, ഫിറോസ് പരതക്കാട് 0565387221, സുബൈര്‍ ഹുദവി 0555070569, സവാദ് പേരാമ്പ്ര 0509382286.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."