HOME
DETAILS

നീരൊഴുക്ക് പ്രതീക്ഷിച്ചതിന്റെ  നാലിലൊന്നില്‍ താഴെ

  
backup
June 14 2020 | 02:06 AM

%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8a%e0%b4%b4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a
 
 
 
തൊടുപുഴ: മണ്‍സൂണ്‍ 13 ദിനങ്ങള്‍ പിന്നിടുമ്പോഴും വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് പ്രതീക്ഷിച്ചതിന്റെ നാലിലൊന്നില്‍ താഴെ. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ 337.2 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളം അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തുമെന്നാണ് കെ.എസ്.ഇ.ബി ലോഡ് ഡെസ്പാച്ച് സെന്റര്‍ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ഇന്നലെ വരെ ഒഴുകിയെത്തിയതാകട്ടെ 81.457 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ്. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനക്കാത്തതാണ് നീരൊഴുക്ക് നിര്‍ജീവമാകാന്‍ കാരണം. ജൂണ്‍ ഒന്നു മുതല്‍ 30 വരെ 843 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുകിയെത്തുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ പ്രതീക്ഷ. ഈ അവസ്ഥ തുടര്‍ന്നാല്‍ ഇക്കുറി ഇതിന്റെ പകുതി പോലും വെള്ളം എത്തില്ല.
വൈദ്യുതോല്‍പ്പാദനത്തിനെടുത്ത വെള്ളത്തിന്റെ പകുതിയില്‍ താഴെ മാത്രമാണ് ഇന്നലെ സംഭരണികളില്‍ ഒഴുകിയെത്തിയത്. സംസ്ഥാനത്ത് ഇന്നലെ 19.24 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിച്ചപ്പോള്‍ 8.02 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തിയത്. ഏറ്റവും വലിയ പദ്ധതിയായ ഇടുക്കിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ 10.72 ദശലക്ഷം യൂനിറ്റ് ഉത്പ്പാദിപ്പിച്ചപ്പോള്‍ ഒഴുകിയെത്തിയതാകട്ടെ 2.93 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളമാണ്. 965.475 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം നിലവില്‍ എല്ലാ സംഭരണികളിലുമായുണ്ട്. മൊത്തം ശേഷിയുടെ 23 ശതമാനമാണിത്. ഇടുക്കി പദ്ധതിയില്‍ സംഭരണശേഷിയുടെ 33 ശതമാനം വെള്ളമുണ്ട്.
ഇന്നലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഷോളയാറിന്റെ വൃഷ്ടിപ്രദേശത്താണ്, 1.3 സെ.മീ. മറ്റ് പ്രധാന പദ്ധതികളുടെ വൃഷ്ടി പ്രദേശത്ത് പെയ്ത മഴയുടെ കണക്ക് ഇങ്ങനെയാണ്. ഇടുക്കി 0.4 സെ.മീ., ഇടമലയാര്‍ 0.78 , പമ്പ 2, പൊന്മുടി 0.6, , കുറ്റ്യാടി 0.3, കുണ്ടള 0.04, നേര്യമംഗലം 1.2 സെ.മീ. ആനയിറങ്കല്‍, പെരിങ്ങല്‍കുത്ത്, കക്കാട്, ചെങ്കുളം, ലോവര്‍ പെരിയാര്‍, മാട്ടുപ്പെട്ടി അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ ഇന്നലെ മഴ പെയ്തില്ല.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  25 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  5 hours ago