ക്രിപ്‌റ്റോകറന്‍സി ഇടപാട് നിര്‍ത്തൂ, ആര്‍.ബി.ഐ ഉത്തരവിന് സുപ്രിംകോടതി സ്‌റ്റേയില്ല
ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി ഇടപാട് സേവനം നല്‍കരുതെന്നാവശ്യപ്പെട്ട് സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) നല്‍കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിം കോടതി അംഗീകരിച്ചില്ല.
ധന, നിയമ- നീതി, സാങ്കേതിക വിദ്യ എന്നീ മന്ത്രാലയങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയക്കുകയും ചെയ്തു.
ട്രാന്‍സ്ഫര്‍, സ്വീകരിക്കല്‍, പേയ്‌മെന്റ് തുടങ്ങി ഒരു ഇടപാടും വെര്‍ച്വല്‍ കറന്‍സിയില്‍ അനുവദിക്കരുതെന്ന് ഏപ്രില്‍ ആറിന് ഇറക്കിയ ഉത്തരവില്‍ ആര്‍.ബി.ഐ നിര്‍ദേശിച്ചിരുന്നു.
എന്‍ക്രിപ്ഷന്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ കറന്‍സികളാണ് ക്രിപ്‌റ്റോകറന്‍സി. സെന്‍ട്രല്‍ ബാങ്ക് നിയന്ത്രണമൊന്നുമില്ലാതെ സ്വതന്ത്രമായി ഇന്റര്‍നെറ്റ് ലോകത്ത് നിക്ഷേപിക്കാനും പിന്‍വലിക്കാനും ഇടപാട് നടത്താനും സാധിക്കുന്നതാണ് ക്രിപ്‌റ്റോകറന്‍സി. ബിറ്റ്‌കോയിന്‍ പോലുള്ള നിരവധി ക്രിപ്‌റ്റോകറന്‍സികള്‍ ഇന്ന് വിപണിയിലുണ്ട്.
ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷനാണ് ആര്‍.ബി.ഐയുടെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. ആര്‍.ബി.ഐ ഉത്തരവ് ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ആരോപിച്ചായിരുന്നു ഹരജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."