HOME
DETAILS

വരയാല്‍, കണ്ണോത്തുമല പ്രദേശത്തെ കാട്ടാന ശല്യം പ്രദേശവാസികള്‍ ഡി.എഫ്.ഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

  
backup
July 13 2016 | 23:07 PM

%e0%b4%b5%e0%b4%b0%e0%b4%af%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%ae%e0%b4%b2-%e0%b4%aa%e0%b5%8d%e0%b4%b0

തലപ്പുഴ: വരയാല്‍, കണ്ണോത്തുമല പ്രദേശത്തെ കാട്ടാന ശല്യത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട്  പ്രദേശവാസികള്‍ ഡി.ഫ്.ഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
ഒരു മാസത്തിലധികമായി കണ്ണോത്തുമല, വരയാല്‍ പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായിരിക്കുകയാണ്. പ്രദേശത്തെ കര്‍ഷകരുടെ വാഴ, തെങ്ങ്, കാപ്പി, കവുങ്ങ് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും പ്രദേശത്ത് ഭീതിപരത്തി തമ്പടിച്ചിരിക്കുകയായിരുന്നു ഇവകള്‍.  വന്യമൃഗ ശല്യത്തിനു പരിഹാരം കാണണമെന്നും കാടും നാടും വേര്‍തിരിക്കണമെന്നും അവശ്യപ്പെട്ട് പ്രദേശവാസികള്‍ കഴിഞ്ഞയാഴ്ച വരയാല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു. അന്ന് സമരക്കാരുമായി വനംവകുപ്പ് ഉദോഗ്യസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍  പ്രദേശത്തെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കുമെന്നും വരയാല്‍, ബേഗൂര്‍ വനം റെയ്ഞ്ചുകളെ ബന്ധിപ്പിക്കുന്ന 400 മീറ്റര്‍ ദൂരം വൈദ്യുതി കമ്പിവേലി സ്ഥാപിക്കുമെന്നും ഉറപ്പുനല്‍കിയിരുന്നു.
ഈ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് തവിഞ്ഞാല്‍ പഞ്ചായത്തുതല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഡി.ഫ്.ഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പങ്കെടുത്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് ഡി.ഫ്.ഒ ഓഫിസിന് മുന്നില്‍ പൊലിസ് തടഞ്ഞു.
 മാര്‍ച്ച് തവിഞ്ഞാല്‍ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ. പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. തവിഞ്ഞാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമ മുരളീധരന്‍, ജനപ്രതിനിധികളായ എന്‍.ജെ ഷജിത്ത്, എല്‍.സി ജോയി, എം.ജി ബാബു വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി. വാസു, എം.ജി ബിജു, കെ.എസ് സഹദേവന്‍, ജോണി മറ്റത്തിലാനി, ടി.കെ പുഷ്പന്‍, പാറക്കല്‍ ജോസ്, എം.സി ചന്ദ്രന്‍, കെ. കാര്‍ത്തിയായനി, എം.സി ബേബി സംസാരിച്ചു. വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടില്ലങ്കില്‍ സമരം ശക്തമാക്കുമെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ലോക ജനസംഖ്യാ ദിനാചരണം നടത്തി
പുല്‍പ്പള്ളി: ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എം. ദേവകി നിര്‍വഹിച്ചു.
 പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ആശാദേവി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഇ. ബിജോയ് ദിനാചരണ സന്ദേശം നല്‍കി.
പനമരം ഗവ. നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രദര്‍ശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.
 വൈസ് പ്രസിഡന്റ്  കെ.ജെ പോള്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സിന്ധു ബാബു, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ മോന്‍, വാര്‍ഡ് മെമ്പര്‍ രമേശ്, ഡോ. കെ.വി അലി, ഡോ. കെ. സന്തോഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ ബിന്ദു സുരേഷ്, ജ്ഞാനപ്രകാശം, സി.സി ബാലന്‍, ഷെമിര്‍, ബേബി നാപ്പള്ളി, ഹംസ ഇസ്മാലി സംസാരിച്ചു.
സെമിനാറില്‍ ജില്ലാ ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. വി. ജിതേഷ്, പഴശ്ശിരാജ കോളജ് അസി. പ്രൊഫസര്‍ ഡോ. മെറിന്‍ എസ് തടത്തില്‍, താലൂക്ക് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസര്‍ ബാബു എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

റെയില്‍വേ ജീവനക്കാരനെ മര്‍ദിച്ചതായി പരാതി
ഗൂഡല്ലൂര്‍: കുന്നൂര്‍ വെല്ലിങ്ടണില്‍ റെയില്‍വേ ജീവനക്കാരനെ മര്‍ദിച്ചതായി പരാതി. കുമാറിനെയാണ് പത്തു പേരടങ്ങിയ സംഘം മര്‍ദിച്ചത്. പരുക്കേറ്റ ഇയാളെ കുന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോലി കഴിഞ്ഞ് മടങ്ങവേ രണ്ടു പേര്‍ റെയില്‍വേ ട്രാക്കില്‍ പതിഞ്ഞിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കുമാര്‍ ഇവരോട് ഇവിടെ നിന്ന് മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതു കേള്‍ക്കാതെ കൂട്ടുകാരെ വിളിച്ചു വരുത്തി സംഘം ഇയാളെ മര്‍ദിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ഇയാള്‍ കുന്നൂര്‍ പൊലിസില്‍ പരാതി നല്‍കിയെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സി.ഐ ടി.യു നീലഗിരി ജില്ലാ സെക്രട്ടറി ജെ ഹാള്‍ദുരൈ അറിയിച്ചു.

സന്ദര്‍ശനം നടത്തി
ഗൂഡല്ലൂര്‍: ശക്തമായ മഴയിലും കാറ്റിലും നാശനഷ്ടങ്ങളുണ്ടായ ഗൂഡല്ലൂരിലും പരിസര പ്രദേശങ്ങലിലും നീലഗിരി എം.പി ഡോ. സി. ഗോപാലകൃഷ്ണന്‍ സന്ദര്‍ശനം നടത്തി. ആമക്കുളം, എം.ടി നഗര്‍, കാളംപുഴ, തേന്‍വയല്‍ തുടങ്ങിയ ഗ്രാമങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.  മണ്ണിടിഞ്ഞു വീണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച മങ്കുഴി സ്വദേശി പൊന്നുസ്വാമി, ആമക്കുളം സ്വദേശി സുന്ദരന്‍ എന്നിവര്‍ക്ക് 5,500 രൂപ വീതം എം.പി ധനസഹായം വിതരണം ചെയ്തു. തേന്‍വയല്‍ ആദിവാസി ഗ്രാമത്തിലും കഴിഞ്ഞ ദിവസം മരണപ്പെട്ട എ.ഐ.എ.ഡി.എം.കെ നേതാവ് ദേവാലയിലെ സി.എം ഇബ്രാഹീമിന്റെ വീടും അദ്ദേഹം സന്ദര്‍ശിച്ചു.
കാസിംവയലില്‍ പുതുതായി സ്ഥാപിച്ച തെരുവുവിളക്കുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഗൂഡല്ലൂര്‍ തഹസില്‍ദാര്‍ അബ്ദുല്‍ റഹ്മാന്‍, എ.ഐ.എ.ഡി.എം.കെ ഗൂഡല്ലൂര്‍ നഗരസഭാ സെക്രട്ടറി സയ്യിദ് അനൂപ്ഖാന്‍, രാമാനുജന്‍, യാസീന്‍, ശക്തിവേലു, അബൂത്വാഹിര്‍, ശെന്തില്‍ തുടങ്ങിയവര്‍ എം.പിക്കൊപ്പമുണ്ടായിരുന്നു.

വാകേരി കോളനിക്കാരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു
മനന്തവാടി: അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതപൂര്‍ണമായ ജിവിതം നയിക്കുന്ന മാനന്തവാടി, ഒണ്ടയങ്ങാടി, എടപ്പടികുന്ന് വാകേരി കോളനി വാസികളെ പുനരധിവസിപ്പിക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നു നടപടികളുണ്ടാകണമെന്ന ആവശ്യമുയരുന്നു.
 കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട അഞ്ച് കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇവര്‍ക്ക് കുടിവെള്ളം, വൈദ്യുതി, വഴി എന്നിവ ഇന്നും അന്യമാണ്. ഇപ്പോള്‍ ഈ കുടുംബങ്ങള്‍ താമസിക്കുന്ന മിച്ചഭൂമിയില്‍ നിന്നും കുറച്ചകലെ ക്വാറിക്ക് സമീപമായിരുന്നു വര്‍ഷങ്ങളായി ഇവര്‍ താമസിച്ചിരുന്നത്. കാലപ്പഴക്കത്താലും ക്വാറിയുടെ പ്രവര്‍ത്തനങ്ങളാലും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച് വാസയോഗ്യമല്ലാതായ സാഹചര്യത്തിലാണ് ഇവര്‍ അഞ്ചുവര്‍ഷം മുന്‍പ് മിച്ചഭൂമിയില്‍ ഷെഡ്ഡ് കെട്ടി താമസം ആരംഭിച്ചത്. ഇതോടെ ഇവരുടെ ജീവിതം ദുരിതപൂര്‍ണമാവുകയായിരുന്നു.പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്ത ഇവര്‍ രണ്ട് കിലോമീറ്റര്‍ നടന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്.
 സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുകൂടി വേണം ഈ കോളനിയിലെത്താന്‍. സുരേഷ്, രാജു, ബാലന്‍, വെള്ളി, സീത എന്നിവരുടെ കുടുംബങ്ങളിലായി കുട്ടികള്‍ ഉള്‍പ്പെടെ 30ഓളം പേരാണ് ഗത്യന്തരമില്ലാതെ ജീവിതം തള്ളിനീക്കുന്നത്. സീത കുടുംബം പുലര്‍ത്താനായി തലശ്ശേരിയില്‍ വീട്ടുജോലിക്ക് പോവുകയാണ്.
ഇവരുടെ ഒരു വയസുള്ള മകനുള്‍പ്പെടെയുള്ള മൂന്നു പിഞ്ചുകുട്ടികളെ ഭര്‍ത്താവ് അനീഷാണ് നോക്കുന്നത്. കാലവര്‍ഷം ആരംഭിച്ചതോടെ ഇവരുടെ ദുരിതജീവിതത്തിനു ഇരട്ടഭാരമാണ്. മഴ പെയ്താല്‍ താമസിക്കുന്ന കൂരയ്ക്കുള്ളില്‍ വെള്ളം കയറുകയാണ്. തണുപ്പകറ്റാനായി പുതപ്പോ ധരിക്കാന്‍ കാര്യമായ വസ്ത്രങ്ങളോ ഇവര്‍ക്കില്ല. തണുപ്പ് കുടുമ്പോള്‍ അടുപ്പില്‍ കനലുണ്ടാക്കി ഇതിനു ചുറ്റും കുട്ടികളെ കിടത്തുകയാണ്. െ്രെടബല്‍ പ്രമോട്ടര്‍ ഇടപ്പെട്ട് ഷെഡ്ഡുകള്‍ക്കു മുകളില്‍ വിരിക്കാന്‍ ഷീറ്റുകള്‍ നല്‍കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡുള്ളതിനാല്‍ സൗജന്യമായി ലഭിക്കുന്ന അരി മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്ന ഏക ആനുകൂല്യം.
 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്‌കൂളിലെത്താന്‍ നടവഴിയും ഇല്ല. രോഗികളായവരെ ചുമന്നാണ് ആശുപത്രിയിലെത്തിക്കുന്നത്. ഇതുകാരണം കോളനിയിലെ മൂന്നു സ്ത്രീകള്‍ ഇവിടെ തന്നെ പ്രസവിച്ചിരുന്നു. കാട്ടുനായ്ക്ക വിഭാഗത്തിന് കോടികളുടെ പാക്കേജുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ മത്സരിക്കുമ്പോഴും ഈ കുടുംബങ്ങളെ ഭരണാധികാരികളും അധികൃതരും ജനപ്രതിനിധികളുമെല്ലാം അവഗണിക്കുകയാണ്. ഇവരെ പുനരധിവസിപ്പിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്നാണ് ഇപ്പോള്‍ ആവശ്യമുയരുന്നത്.

അപകടമേഖലകള്‍ ദുരന്തനിവാരണ സമിതി സന്ദര്‍ശിച്ചു
കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്ന കെട്ടിടവും വൈത്തിരിയിലെയും പരിസരപ്രദേശങ്ങളിലെയും നിര്‍ണാണത്തിലിരിക്കുന്ന കെട്ടിടങ്ങളും മണ്ണിടിച്ചില്‍ മേഖലകളും ദുരന്ത നിവാരണ സമിതി കോര്‍ കമ്മിറ്റിയംഗങ്ങള്‍ സന്ദര്‍ശിച്ചു. വയനാട് എ.ഡി.എം കെ.എം രാജുവിന്റെ നേതൃത്വത്തില്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിസിക്യൂട്ടിവ് എന്‍ജിനീയര്‍, വൈത്തിരി തഹസില്‍ദാര്‍, ജില്ലാ ജോയിന്റ് ടൗണ്‍ പ്ലാനര്‍, നാഷനല്‍ ഹൈവേ അധികൃതര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. കെട്ടിട നിര്‍മാണത്തിനു നല്‍കിയ അപേക്ഷയും അനുമതിയും പൂര്‍ണമായും പരിശോധിക്കാന്‍ സമിതി തീരുമാനിച്ചു. റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറും. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ കെട്ടിട നിര്‍മാണസ്ഥലവും  അ ംഗങ്ങള്‍ സന്ദര്‍ശിച്ചു.

കൈവരി തകര്‍ന്ന പാലം
അപകടാവസ്ഥയില്‍
വെള്ളമുണ്ട: മാനന്തവാടി കല്ലോടി മക്കിയാട് റോഡിലെ കൈവരി തകര്‍ന്ന് പാലം അപകടാവസ്ഥയിലായി. ദിനേന ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന സംസ്ഥാന പാതയിലാണ് അപകടം പതിയിരിക്കുന്നത്.
തൊണ്ടര്‍നാട് പഞ്ചായത്തിലെ വെള്ളിലാടി ടൗണിനോടു തൊട്ടടുത്ത വലിയ വളവിലാണ് ഇരു വശങ്ങളിലെയും കൈവരി തകര്‍ന്നു അപകടാവസ്ഥയിലായി പാലമുള്ളത്. മാനന്തവാടിയിലേക്കും കുറ്റ്യാടി, കോഴിക്കോട്, ആനക്കാംപൊയില്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തുന്ന ഈ പാത സമയലാഭവും ദൂരക്കുറവും മൂലം കോഴിക്കോട് ജില്ലയിലേക്ക് പോകുന്ന വാഹനങ്ങള്‍ ഭൂരിഭാഗവും ആശ്രയിക്കുന്ന പാതയുമാണിത്.
എത്രയും പെട്ടെന്ന് കൈവരി പണിത് പാലവും റോഡും സംരക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍
ഭരണാനുമതി ലഭിച്ചു
മാനന്തവാടി: താലൂക്കിലെ അഞ്ചു സ്ഥലങ്ങളില്‍ ഹൈ, ലോ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
വെള്ളമുണ്ട പഞ്ചായത്തിലെ കെല്ലൂര്‍ അങ്ങാടിയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ അഞ്ചു ലക്ഷം, തവിഞ്ഞാല്‍ പഞ്ചായത്തിലെ വിമല നഗറില്‍ ഹൈമാസ്റ്റിന്അഞ്ചു ലക്ഷം, വരയാലില്‍ ലോ മാസ്റ്റിന് മൂന്നു ലക്ഷം, എടവക തോണിച്ചാല്‍ ലോ മാസ്റ്റിന് മൂന്നു ലക്ഷം, പനമരം അഞ്ചു കുന്നില്‍ ലോ മാസ്റ്റിന് മൂന്നു ലക്ഷം എന്നിവക്കാണ് അനുമതി ലഭിച്ചത്. മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിയുടെ എം.എല്‍.എ ഫണ്ടില്‍ നിന്നും 19 ലക്ഷം രൂപയാണ് ലൈറ്റ് സ്ഥാപിക്കാന്‍ അനുവദിച്ചത്.
സെപ്റ്റംബര്‍ 30നകം ലൈറ്റുകള്‍ സ്ഥാപിക്കണം. മാനന്തവാടി, പനമരം ബ്ലോക്ക് പഞ്ചായത്തുകള്‍ക്കാണ് ലൈറ്റ് സ്ഥാപിക്കാനുള്ള ചുമതല.

സൈബര്‍ശ്രീ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിന്റെ സൈബര്‍ ശ്രീ പട്ടികജാതി വികസന വകുപ്പിനു വേണ്ടി വിവിധ മേഖലകളില്‍ ആധുനിക തൊഴില്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി വിവിധ കോഴ്‌സുകള്‍ക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
 അപേക്ഷകര്‍ 20നും 26നും മധ്യേ പ്രായമുള്ളവരായിരിക്കണം. മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, എന്‍ജിനീയറിങ് ബിരുദമുള്ളവര്‍ക്കോ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കോ അപേക്ഷിക്കാം. ഡിപ്ലോമ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 4000 രൂപ സ്‌റ്റൈപ്പെന്‍ഡ് ലഭിക്കും. പരിശീലന കാലാവധി ആറുമാസം. വിഷ്വല്‍ ഇഫക്ട് ആന്‍ഡ് ത്രീഡി അനിമേഷന്‍, ബി.എഫ്.എ പാസായവര്‍, ബി.എഫ്.എ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍, ഫലം കാത്തിരിക്കുന്നവര്‍, ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 4000 രൂപ സ്‌റ്റൈപ്പെന്‍ഡ്. പരിശീലന കാലാവധി ആറുമാസം.
അഡ്വാന്‍സ്ഡ് നെറ്റ്‌വര്‍ക്കിങ് ടെക്‌നോളജീസ്, ഐ.ടി ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ ഇവയിലേതെങ്കിലും ബിരുദമോ ഡിപ്ലോമയോ പാസായവര്‍ ആയിരിക്കണം. പ്രതിമാസം 4500 രൂപ സ്‌റ്റൈപ്പെന്‍ഡ്. പരിശീലന കാലാവധി ആറുമാസം. കമ്മ്യൂനിക്കേഷന്‍, വ്യക്തിത്വ വികസനം, ഐ.ടി അധിഷ്ഠിതമായ മൂന്നു മാസത്തെ പരിശീലനത്തില്‍ കമ്മ്യൂനിക്കേഷന്‍. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഡിപ്ലോമ പാസായവര്‍ക്കും എന്‍ജിനീയറിങ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 4000 രൂപ സ്‌റ്റൈപ്പെന്‍ഡ്.
വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം 30ന് മുന്‍പ് സൈബര്‍ശ്രീ, സി-ഡിറ്റ്, ടി.സി 26847, പ്രകാശ്, വി.ആര്‍.എ-ഡി7, വിമന്‍സ് കോളജ് റോഡ്, തൈക്കാട്, തിരുവനന്തപുരം, 695 014 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം. ര്യയലൃെൃശരറശ@േഴാമശഹ.രീാ എന്ന വിലാസത്തിലും അപേക്ഷിക്കാം. ഫോണ്‍: 0471 2323949.

ജീവനക്കാരില്ല; പനമരം സി.എച്ച്.സിക്കും
'പനി പിടിക്കുന്നു'
പനമരം: പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ നാലു പഞ്ചായത്തകളിലെ ജനങ്ങള്‍ ആശ്രയിക്കുന്ന പനമരം സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളംതെറ്റുന്നു. ആവശ്യത്തിനു ജീവനക്കാരില്ലാത്തതാണ് ദിനവും നൂറുകണക്കിന് രോഗികളെത്തുന്ന ആശുപത്രിയുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുന്നത്. വര്‍ഷക്കാലമെത്തിയതോടെ 1000ത്തിലധികം പേരാണ് പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്.
ആശുപത്രിയില്‍ മെച്ചപ്പെട്ട സൗകര്യങ്ങളുണ്ടായിട്ടും ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കാത്തതിനെതിരേ പ്രതിഷേധം ശക്തമാണ്. നിലവില്‍ മൂന്നു ഡോക്ടര്‍മാരാണുള്ളത്. സിവില്‍ സര്‍ജന്‍, ഗൈനോക്കോളജിസ്റ്റ് എന്നിവരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. 11 നഴ്‌സുമാര്‍ വേണ്ടിടത്ത് എട്ടുപേര്‍ മാത്രമാണ് ഇവിടെയുള്ളത്. ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നിവരുടെ ഓരോ ഒഴിവും നികത്താതെയുണ്ട്.
നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയിലും ഒരു ഒഴിവുണ്ട്. ജീവനക്കാരുടെ ഒഴിവുകള്‍ നികത്തിയാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാമെന്ന് രോഗികളും ആശ്രിതരും പറയുന്നു. പനമരം പഞ്ചായത്തില്‍ എട്ടോളം കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ആഴ്ചയില്‍ ഒരിക്കല്‍ ഫീല്‍ഡ് പ്രവര്‍ത്തനം നടത്താന്‍ 15 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള ഒരു ജീപ്പാണുള്ളത്. ഇത് ആദിവാസി കോളനികളില്‍ എത്തുന്നതിന് തടസമാകുന്നുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.

ആധാരമെഴുത്തുകാര്‍ മാര്‍ച്ച് നടത്തി
സുല്‍ത്താന്‍ ബത്തേരി: ആധാരമെഴുത്ത് തൊഴിലാളികളുടെ ഉപജീവനോപാധി ഇല്ലാതാക്കുനുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഓള്‍ കേരളാ ഡോക്യുമെന്റസ് റൈറ്റേഴ്‌സ് ആന്‍ഡ് സബ്‌സ്‌ക്രൈബ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കിന്റെയും രജിസ്ര്ടാര്‍ ഓഫിസ് മാര്‍ച്ചിന്റെയും ഭാഗമായി ബത്തേരി യൂനിറ്റ് സബ് രജിസ്ട്രാര്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ആധാരം എഴുതാന്‍ ലൈസന്‍സുള്ളവര്‍ക്ക് മാത്രം അനുമതി നല്‍കുക, ആധാരം എഴുത്തുകാരുടെ തൊഴില്‍ സംരക്ഷിക്കുക, ആധാരമെഴുത്തുകാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിക്കുക തുടങ്ങിയ വിവധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. മാര്‍ച്ച് ജില്ലാ പ്രസിഡന്റ് പി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു.യൂനിറ്റ് പ്രസിഡന്റ് കെ.ബി വേണുഗോപാല്‍ അധ്യക്ഷനായി.
 ടി.വൈ ആരിഫ്, കെ.ജെ ദേവസ്യ, ടി.കെ വിനോദ് കുമാര്‍, വി.പി ശ്രീവത്സരാജന്‍ സംസാരിച്ചു.
കല്‍പ്പറ്റ: ആധാരം എഴുത്ത് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കല്‍പ്പറ്റ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ സബ് രജിസ്ട്രാര്‍ ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് സെക്രട്ടറി സനത്കുമാര്‍, പി.വി ഗോപി, ജില്ലാ പ്രസിഡന്റ് തങ്കച്ചന്‍, ജോ.സെക്രട്ടറി അനീഷ് കീഴാനിക്കല്‍, എം.ബി പ്രകാശ്, രാഗിണി, തങ്കമ്മ, ജയചന്ദ്രന്‍ നായര്‍ സംസാരിച്ചു.4    

ഫണ്ട് ഉദ്ഘാടനം
ചെയ്തു
വാകേരി: ശിഹാബ് തങ്ങള്‍ മജ്‌ലിസുദ്ദഅ്‌വത്തില്‍ ഇസ്‌ലാമിയ്യ ഹോസ്റ്റല്‍ ബില്‍ഡിങ് ആന്‍ഡ് ഹുദവി കോഴ്‌സ് ഉദ്ഘാടന സമ്മേളന ഫണ്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ സുല്‍ത്താന നാസറില്‍ നിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് വി.കെ അബ്ദുറഹ്മാന്‍ ദാരിമി അധ്യക്ഷനായി.
കെ.സി.കെ തങ്ങള്‍, കെ.കെ.എം ഹനീഫല്‍ ഫൈസി, എന്‍.സി ഹുസൈന്‍ ഹാജി, കെ.എ നാസര്‍ മൗലവി, മമ്മുട്ടി മാസ്റ്റര്‍, ഉമര്‍ ഹാജി ചുള്ളിയോട്, ഹംസ ഫൈസി മണിച്ചിറ, എസ്.എം ശാഹുല്‍ ഹമീദ്, അഫ്‌സല്‍ യമാനി, ഇ. പരീത്, കെ സൈതലവി, ആലികുഞ്ഞ് ഇരുളം, കെ ആലികുട്ടി, ഫാറൂഖ് നായ്കട്ടി, സലീം ബീനാച്ചി, മനാഫ് കുനിമല്‍, പി.പി മുഹമ്മദ്, ഹാപ്പി മുനീര്‍, കെ.കെ അബൂബക്കര്‍, അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് ദാരിമി വാകേരി, നൗഷാദ് മൗലവി സംസാരിച്ചു.

സൈബര്‍ശ്രീ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിന്റെ സൈബര്‍ ശ്രീ പട്ടികജാതി വികസന വകുപ്പിനു വേണ്ടി വിവിധ മേഖലകളില്‍ ആധുനിക തൊഴില്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി വിവിധ കോഴ്‌സുകള്‍ക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
 അപേക്ഷകര്‍ 20നും 26നും മധ്യേ പ്രായമുള്ളവരായിരിക്കണം. മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, എന്‍ജിനീയറിങ് ബിരുദമുള്ളവര്‍ക്കോ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കോ അപേക്ഷിക്കാം. ഡിപ്ലോമ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 4000 രൂപ സ്‌റ്റൈപ്പെന്‍ഡ് ലഭിക്കും. പരിശീലന കാലാവധി ആറുമാസം. വിഷ്വല്‍ ഇഫക്ട് ആന്‍ഡ് ത്രീഡി അനിമേഷന്‍, ബി.എഫ്.എ പാസായവര്‍, ബി.എഫ്.എ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍, ഫലം കാത്തിരിക്കുന്നവര്‍, ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 4000 രൂപ സ്‌റ്റൈപ്പെന്‍ഡ്. പരിശീലന കാലാവധി ആറുമാസം.
അഡ്വാന്‍സ്ഡ് നെറ്റ്‌വര്‍ക്കിങ് ടെക്‌നോളജീസ്, ഐ.ടി ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ ഇവയിലേതെങ്കിലും ബിരുദമോ ഡിപ്ലോമയോ പാസായവര്‍ ആയിരിക്കണം. പ്രതിമാസം 4500 രൂപ സ്‌റ്റൈപ്പെന്‍ഡ്. പരിശീലന കാലാവധി ആറുമാസം. കമ്മ്യൂനിക്കേഷന്‍, വ്യക്തിത്വ വികസനം, ഐ.ടി അധിഷ്ഠിതമായ മൂന്നു മാസത്തെ പരിശീലനത്തില്‍ കമ്മ്യൂനിക്കേഷന്‍. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഡിപ്ലോമ പാസായവര്‍ക്കും എന്‍ജിനീയറിങ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 4000 രൂപ സ്‌റ്റൈപ്പെന്‍ഡ്.
വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം 30ന് മുന്‍പ് സൈബര്‍ശ്രീ, സി-ഡിറ്റ്, ടി.സി 26847, പ്രകാശ്, വി.ആര്‍.എ-ഡി7, വിമന്‍സ് കോളജ് റോഡ്, തൈക്കാട്, തിരുവനന്തപുരം, 695 014 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം. ര്യയലൃെൃശരറശ@േഴാമശഹ.രീാ എന്ന വിലാസത്തിലും അപേക്ഷിക്കാം. ഫോണ്‍: 0471 2323949.

ദാറുല്‍ ഉലൂം അറബിക് കോളജ്;
പുതിയ ബാച്ച് ഉദ്ഘാടനം ചെയ്തു
സുല്‍ത്താന്‍ ബത്തേരി: ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ മതകലാലയങ്ങള്‍ക്കുള്ള പങ്ക് അനിര്‍വചനീയമാണെന്ന് കേന്ദ്ര മുശാവറ അംഗം കെ.ടി ഹംസ മുസ്‌ലിയാര്‍. സുല്‍ത്താന്‍ ബത്തേരി ദാറുല്‍ ഉലൂം അറബിക് കോളജിലെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രിന്‍സിപ്പല്‍ ഇ. അബൂബക്കര്‍ ഫൈസി മണിച്ചിറ അധ്യക്ഷനായി. കോണിക്കല്‍ ഖാദര്‍, പി.പി അയൂബ്, അബ്ദുറസാഖ് മാസ്റ്റര്‍, നിസാര്‍ മാസ്റ്റര്‍, പി.എം സുബൈര്‍ ഫൈസി, കക്കോടന്‍ മുസ്തഫ ഹാജി, കക്കോടന്‍ അഹമ്മദ് ഹാജി സംസാരിച്ചു.

ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ്
വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു
ഗൂഡല്ലൂര്‍: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നു വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. കൊളപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളായ ഘനിമുരസ് (14), ദേവകി (14), ദിവ്യ (14) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ മൂര്‍ത്തി (30)ക്ക് നിസാര പരുക്കേറ്റു. പന്തല്ലൂര്‍-അയ്യംകൊല്ലി പാതയിലെ ചേരങ്കോട് വളവില്‍വച്ച് ഇന്നലെ രാവിലെയാണ് അപകടം നടന്നത്. ചേരമ്പാടി പൊലിസ് അന്വേഷണം ആരംഭിച്ചു.


ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ്
വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു
ഗൂഡല്ലൂര്‍: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നു വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. കൊളപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളായ ഘനിമുരസ് (14), ദേവകി (14), ദിവ്യ (14) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ മൂര്‍ത്തി (30)ക്ക് നിസാര പരുക്കേറ്റു. പന്തല്ലൂര്‍-അയ്യംകൊല്ലി പാതയിലെ ചേരങ്കോട് വളവില്‍വച്ച് ഇന്നലെ രാവിലെയാണ് അപകടം നടന്നത്. ചേരമ്പാടി പൊലിസ് അന്വേഷണം ആരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.ഐയെ വെട്ടാന്‍ അന്‍വറിനെ പിന്തുണച്ചു, ഒടുവില്‍ സി.പി.എമ്മും വെട്ടിലായി

Kerala
  •  3 months ago
No Image

ഹജ്ജ് അപേക്ഷ: അവസാന തീയതി ഇന്ന്; ഇതുവരെ ലഭിച്ചത് 17,949 അപേക്ഷകള്‍

Kerala
  •  3 months ago
No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago