വരയാല്‍, കണ്ണോത്തുമല പ്രദേശത്തെ കാട്ടാന ശല്യം പ്രദേശവാസികള്‍ ഡി.എഫ്.ഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
തലപ്പുഴ: വരയാല്‍, കണ്ണോത്തുമല പ്രദേശത്തെ കാട്ടാന ശല്യത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ഡി.ഫ്.ഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
ഒരു മാസത്തിലധികമായി കണ്ണോത്തുമല, വരയാല്‍ പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായിരിക്കുകയാണ്. പ്രദേശത്തെ കര്‍ഷകരുടെ വാഴ, തെങ്ങ്, കാപ്പി, കവുങ്ങ് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും പ്രദേശത്ത് ഭീതിപരത്തി തമ്പടിച്ചിരിക്കുകയായിരുന്നു ഇവകള്‍. വന്യമൃഗ ശല്യത്തിനു പരിഹാരം കാണണമെന്നും കാടും നാടും വേര്‍തിരിക്കണമെന്നും അവശ്യപ്പെട്ട് പ്രദേശവാസികള്‍ കഴിഞ്ഞയാഴ്ച വരയാല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു. അന്ന് സമരക്കാരുമായി വനംവകുപ്പ് ഉദോഗ്യസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ പ്രദേശത്തെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കുമെന്നും വരയാല്‍, ബേഗൂര്‍ വനം റെയ്ഞ്ചുകളെ ബന്ധിപ്പിക്കുന്ന 400 മീറ്റര്‍ ദൂരം വൈദ്യുതി കമ്പിവേലി സ്ഥാപിക്കുമെന്നും ഉറപ്പുനല്‍കിയിരുന്നു.
ഈ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് തവിഞ്ഞാല്‍ പഞ്ചായത്തുതല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഡി.ഫ്.ഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പങ്കെടുത്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് ഡി.ഫ്.ഒ ഓഫിസിന് മുന്നില്‍ പൊലിസ് തടഞ്ഞു.
മാര്‍ച്ച് തവിഞ്ഞാല്‍ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ. പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. തവിഞ്ഞാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമ മുരളീധരന്‍, ജനപ്രതിനിധികളായ എന്‍.ജെ ഷജിത്ത്, എല്‍.സി ജോയി, എം.ജി ബാബു വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി. വാസു, എം.ജി ബിജു, കെ.എസ് സഹദേവന്‍, ജോണി മറ്റത്തിലാനി, ടി.കെ പുഷ്പന്‍, പാറക്കല്‍ ജോസ്, എം.സി ചന്ദ്രന്‍, കെ. കാര്‍ത്തിയായനി, എം.സി ബേബി സംസാരിച്ചു. വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടില്ലങ്കില്‍ സമരം ശക്തമാക്കുമെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."