പൊതുവഴി മാലിന്യത്തോടായി
വടകര: ചോറോട് പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ പുഞ്ചിരിമില്‍ ബസ് സ്റ്റോപ്പിനും പെരുവാട്ടുംതാഴെ ജങ്ഷനും ഇടയില്‍ താമസിക്കുന്ന പത്തോളം വീടുകളിലേക്കുള്ള പൊതുവഴി മാലിന്യത്തോടായി.
പ്രദേശം ദേശീയപാതയില്‍ നിന്നു താഴ്ന്ന സ്ഥലത്തായതിനാല്‍ റോഡില്‍ നിന്നു മലിനജലം കുത്തിയൊലിച്ച് വരുകയാണ്. പൊതുവഴിയിലൂടെയുള്ള മലിനജലത്തിന്റെ ഒഴുക്ക് താഴെവരപ്രത്ത്, കണ്ടിയില്‍ വീട്ടുകാരുടെ തീരാദുരിതമാണ് സമ്മാനിക്കുന്നത്.
ശക്തമായ മഴയുണ്ടാകുമ്പോള്‍ റോഡിലെ ഓവുപാലത്തിനടിയിലൂടെ മലിനജലം മാത്രമല്ല മാംസാവശിഷ്ടങ്ങളും നായ, പുച്ച എന്നിവയുടെ ജഡങ്ങളും ഒഴുകിയെത്താറുണ്ട്.
ഇവയൊക്കെ വീട്ടുപരിസരത്ത് തങ്ങിനില്ക്കുന്ന സ്ഥിതിയാണുള്ളത്.
ഇതുകാരണം അസഹ്യമായ ദുര്ഗന്ധവുമുണ്ടാകുന്നു. കുത്തനെയുള്ള 24 പടികള്‍ കയറി വേണം പ്രായമായവര്‍ക്കും കുട്ടികള്‍ക്കും റോഡിലെത്താന്‍. വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതമകറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."