മാനേജര്‍ നിയമനം: ശാരീരിക ക്ഷമതാ യോഗ്യത സംബന്ധിച്ച നടപടിക്ക് സ്റ്റേ
കൊച്ചി : കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനിലെ മാനേജര്‍ നിയമനത്തിന് പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഒരേ ശാരീരിക ക്ഷമതാ യോഗ്യത ഏര്‍പ്പെടുത്തിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
സര്‍വിസ് ചട്ടത്തിലെയും വിജ്ഞാപനത്തിലെയും ഇതു സംബന്ധിച്ച വ്യവസ്ഥയാണ് സിംഗിള്‍ബെഞ്ച് സ്റ്റേ ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം സ്വദേശിനിയായ വൈശാഖി നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. ഹരജിക്കാരിയെയും യോഗ്യത നേടിയ മറ്റു വനിതകളെയും താല്‍ക്കാലികമായി ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഈ തസ്തികയിലേക്ക് നിയമിക്കാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരേ ശാരീരിക ക്ഷമത വേണമെന്നാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്.
എന്നാല്‍ സിവില്‍ പൊലിസ് ഓഫിസര്‍ ഉള്‍പ്പെടെ സമാന തസ്തികകളില്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ശാരീരിക ക്ഷമതാ പരീക്ഷയില്‍ വ്യത്യസ്ത യോഗ്യതകളാണ് പറഞ്ഞിട്ടുള്ളതെന്ന് ഹരജിക്കാരി വാദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."