സുരക്ഷാ നിര്‍ദേശങ്ങള്‍ തള്ളി തൊഴിലെടുക്കുന്നത് തുടരുന്നു
തിരുവമ്പാടി: സുരക്ഷ മുന്‍നിര്‍ത്തി രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ പുറംജോലികള്‍ നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ നല്‍കിയ നിര്‍ദേശം അവഗണിക്കുന്നത് തുടരുന്നു. സംസ്ഥാനത്ത് വരള്‍ച്ചയും ചൂടും രൂക്ഷമായ സാഹചര്യത്തിലാണ് 15 ദിവസത്തേക്ക് ആ സമയത്ത് പുറംജോലികള്‍ ചെയ്യരുതെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയത്.ഈ സമയങ്ങളില്‍ ജോലി ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ദുരന്ത നിവാരണ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും അറിയിച്ചിരുന്നു.
കൈതപ്പൊയില്‍ -കോടഞ്ചേരി-തിരുവമ്പാടി - അഗസ്ത്യന്‍ മുഴി റോഡ് നവീകരണ കരാറുകാര്‍ കനത്ത വെയിലിലാണ് ജോലി തുടരുന്നത്. തമ്പലമണ്ണയിലെ കെ.എസ്.ഇ.ബി.യുടെ സബ് സ്റ്റേഷനിലും പൊരിവെയിലത്തായിരുന്നു കരാറുകാരുടെ വെല്‍ഡിങ് ജോലി. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെുയും സ്ഥിതിയുടെ വ്യത്യസ്തമല്ല. സ്ഥാനാര്‍ഥികളും നട്ടുച്ച സമയത്തുള്ള പര്യടനം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."