'ലൈവ് കാഞ്ഞങ്ങാട് ' നാടിന് സമര്‍പ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മേഖല കെ.എം.സി.സിയും കാഞ്ഞങ്ങാട് മണ്ഡലംഎം.എസ്.എഫും ചേര്‍ന്ന് 'വിജയജീവിതം വിദ്യോന്നതിയിലൂടെ' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് നടപ്പാക്കുന്ന 'ലൈവ് കാഞ്ഞങ്ങാട്' ബാവ നഗറില്‍ നടന്ന പൊതുസമ്മേളനത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നാടിന് സമര്‍പ്പിച്ചു.
പൊതുസമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ലൈവ് കാഞ്ഞങ്ങാട് യു.എ.ഇ മേഖല കമ്മിറ്റി ചെയര്‍മാന്‍ പി.കെ അഹമ്മദ് ബല്ലാ കടപ്പുറം അധ്യക്ഷനായി. കെ.എം.സി.സി അബുദാബി സംസ്ഥാന സെക്രട്ടറി മജീദ് അണ്ണാന്‍തൊടി ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി. ഇബ്രാഹിം പള്ളങ്കോട് മുഖ്യ പ്രഭാഷണം നടത്തി.
യോഗത്തില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി, കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം.പി ജാഫര്‍, എ. ഹമീദ് ഹാജി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ജില്ലായൂത്ത് ലീഗ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍,സെക്രട്ടറി ടി.ഡി കബീര്‍, അഡ്വ. എന്‍.എ ഖാലിദ്, മുബാറക് ഹസൈനാര്‍ ഹാജി, ഷംസുദ്ദീന്‍ കൊളവയല്‍, കെ.കെ ബദ്‌റുദ്ദീന്‍, ആബിദ് ആറങ്ങാടി, ഹമീദ് ചേരക്കാടത്ത്, പി.എം ഫാറൂക്ക്, കെ.കെ ജാഫര്‍, സി. മുഹമ്മദ് കുഞ്ഞി, അഷറഫ് ബാവനഗര്‍, മുസ്തഫ തായന്നൂര്‍, വസീം പടന്നക്കാട്, സന മാണിക്കോത്ത്, എ.എം അസ്ലം, സിബി കരീം, മദനിയെ മൊയ്തു, അഷ്‌റഫ് ആവിയില്‍, എം. കുഞ്ഞികൃഷ്ണന്‍, സി.എച്ച് അഹ്മദ് കുഞ്ഞിഹാജി,പി.കെ അബ്ദുല്ല കുഞ്ഞി എന്‍.എ ഉമ്മര്‍, ലൈവ് കാഞ്ഞങ്ങാട് യു.എ.ഇ മേഖലാ ജനറല്‍ കണ്‍വീനര്‍ സി.എച്ച് അസ്‌ലം, ഇല്യാസ് ബല്ല സംസാരിച്ചു. യുവജന യാത്ര ഉപനായകന്‍ പി.കെ ഫിറോസിന് 'ലൈവ് കാഞ്ഞങ്ങാട്' കമ്മിറ്റി നല്‍കുന്ന ഉപഹാരം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍ സമര്‍പ്പിച്ചു. യുവജന യാത്ര സ്ഥിരാംഗങ്ങള്‍ക്കുള ഉപഹാരവും യുവജന യാത്ര മണ്ഡലം സ്വാഗത സംഘത്തിനുള്ള ഉപഹാരവും സംസ്ഥാന വൈറ്റ് ഗാര്‍ഡ് വൈസ് ക്യാപ്റ്റനുള്ള ഉപഹാരവും വൈറ്റ് ഗാര്‍ഡ് കോര്‍ഡിനേറ്റര്‍ക്കുള്ള ഉപഹാരവും അബുദാബിയില്‍ നടന്ന പ്രീഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ ഫര്‍സീന്‍ വടകരമുക്കിനുള്ള ഉപഹാരവും പി.കെ ഫിറോസ് നല്‍കി. 'ലൈവ് കാഞ്ഞങ്ങാടി'ന് യു.എഇ. കമ്മിറ്റിയുടെ ഇലക്ട്രോണിക് ഉപകരണം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം. പി ജാഫര്‍ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."