വാര്‍ഷികം 21ന്
വൈക്കം: ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതിശ്രീ കരുണാകരഗുരുവിന് വൈക്കം പൗരാവലി നല്‍കിയ സ്‌നേഹോഷ്മള സ്വീകരണത്തിന്റെ 20-ാമത് വാര്‍ഷികവും ആശ്രമത്തിന്റെ നാലാമത് വാര്‍ഷികവും 21നു നടക്കും. രാവിലെ 11ന് ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയുടെ അധ്യക്ഷതയില്‍ ചേരുന്ന സംയുക്ത സമ്മേളനം കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും.
ജ്യോതിര്‍ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഏരിയാ സമ്മേളനം ഉദ്ഘാടനം വൈക്കം നഗരസഭാ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് നിര്‍വഹിക്കും. സ്വാമി മധുരനാദന്‍ ജ്ഞാനതപസ്വി മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ ഗായത്രിവീണവദനത്തില്‍ ലോകറിക്കാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മി, സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജൈവകാര്‍ഷിക നഗരസഭയ്ക്കുള്ള പുരസ്‌കാരം നേടിയ വൈക്കം നഗരസഭയ്ക്കുവേണ്ടി അനില്‍ ബിശ്വാസ്, സമ്മിശ്ര കര്‍ഷകനുള്ള സംസ്ഥാന പുരസ്‌കാര ജേതാവ് ചാര്‍ലി എബ്രഹാം എന്നിവര്‍ കെ.സി വേണുഗോപാല്‍ എം.പിയില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.
ബ്രഹ്മചാരി അനൂപ്, സാബു പി. മണലൊടി, കെ.എസ് സജീവ്, മായ ഷിബു, ഡോ. മോഹന്‍ പാമ്പാടി, ജോയി ജ്യോതിസ്, സുരേഷ് കൃഷ്ണന്‍, വിജയന്‍ മാച്ചേരി, വി നന്ദുലാല്‍, ടി.ഡി സുലേഖ, ധര്‍മ്മജന്‍ മംഗളരാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."