വഴികാട്ടി സോളാര്‍ വഴിവിളക്കുകള്‍
ഇരിട്ടി: നഗരനവീകരണത്തിന്റെ ഭാഗമായി ഇരിട്ടി ടൗണില്‍ സോളാര്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചു. ഒരെണ്ണത്തിന് 95000 രൂപ വിലയുള്ള 60 വഴിവിളക്കുകളാണ് സ്ഥാപിച്ചത്. തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി നഗരത്തില്‍ 15 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. രണ്ടുവരി പാതയായി മാറുന്നതിനാല്‍ 15 മീറ്റര്‍ ഇടവിട്ട് രണ്ടു വശത്തേക്കും പ്രകാശം ലഭിക്കുന്ന വിധത്തില്‍ 30 വീതം വഴി വിളക്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്. അര്‍ബന്‍ സ്ട്രീറ്റ് ഡിസൈന്‍ മാതൃകയിലുള്ള മറ്റു പ്രവൃത്തികളും നടന്നുവരുന്നുണ്ട്. 60 വാട്ടിന്റെ എല്‍.ഇ.ഡി ബള്‍ബോടു കൂടിയതാണ് വഴിവിളക്ക്. 53.87 കീലോമീറ്റര്‍ വരുന്ന ഈ റോഡില്‍ തലശ്ശേരി മുതല്‍ വളവുപാറ വരെ 947 സോളാര്‍ വഴിവിളക്കുകളാണ് സ്ഥാപിക്കുന്നത്.
366 കോടി രൂപ ചെലവില്‍ ഹൈടാക്കുന്ന റോഡില്‍ വഴിവിളക്കുകള്‍ക്ക് മാത്രം വകയിരുത്തിയിട്ടുള്ളത് ഒന്‍പത് കോടിയോളം രൂപയാണ്. ടൗണുകള്‍, കവലകള്‍, ബസ് സ്റ്റോപ്പുകള്‍ എന്നീ സ്ഥലങ്ങള്‍ക്ക് പ്രാധാന്യം നല്‍കി 30 മീറ്റര്‍ ഇടവിട്ടാണ് പ്രത്യേകം തൂണോടു കൂടി സോളാര്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നത്.
റോഡ് പ്രവൃത്തികള്‍ ഭൂരിഭാഗവും പൂര്‍ത്തിയായ കള്‍റോഡ് -വളവുപാറ റീച്ചില്‍ ആകെ നിശ്ചയിച്ചിട്ടുള്ള 281 വഴിവിളക്കുകളില്‍ 224 എണ്ണം സ്ഥാപിച്ചു കഴിഞ്ഞു. 23.97 കിലോമീറ്ററാണ് ഈ റീച്ചിന്റ് ദൂരം. തലശ്ശേരി മുതല്‍ കള്‍റോഡ് വരെയുള്ള 30 കിലോമീറ്ററില്‍ 666 വഴിവിളക്കുകളാണ് സ്ഥാപിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."