മഞ്ചേരി- അരീക്കോട് റോഡില്‍ യാത്ര ദുരിതം
കാവനൂര്‍: മഞ്ചേരി അരീകോട് റൂട്ടിലെ പ്രധാന കേന്ദ്രമായ കാവനൂര്‍ അമ്പലപ്പടിയില്‍ റോഡില്‍ വെള്ളം കെട്ടി നില്ക്കുന്നതും കുഴികള്‍ രൂപപ്പെട്ടതും വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ദുരിതമാകുന്നു. മഴ പെയ്താല്‍ വെള്ളം ഒഴികിപ്പോകാനുള്ള സൗകര്യമില്ലാത്തതാണു വെള്ളം കെട്ടി നില്‍ക്കാനുള്ള പ്രധാന കാരണം.
കാവനൂര്‍ ചെരണ്ടാകുണ്ട് മുതല്‍ പന്ത്രണ്ടില്‍ വരെയുള്ള ഭാഗത്തു നിരവധി സ്ഥലത്തു റോഡില്‍ കുണ്ടും കുഴിയും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ അഴുക്കു ചാലില്ലാത്തതും അഴുക്കുചാലുള്ള ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ നിറഞ്ഞ് അടഞ്ഞ് കിടക്കുന്നതുമാണ് പ്രശ്നമാകുന്നത്.
കാവനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറിയിലേക്കും എളയൂര്‍ എം.എ.ഒ കോളജിലേക്കും സ്കൂളുകളിലേക്കും വെണ്ണക്കോട്ട് എ.യു.പി സ്കൂളിലേക്കുമുള്ള നിരവധി കുട്ടികള്‍ ഈ റോഡിലൂടെയാണു നടന്നു പോകുന്നത്.കാവനൂര്‍ അമ്പലപ്പടിയില്‍ വെള്ളം കെട്ടി നല്‍കുന്നത് കാരണം വാഹനങ്ങള്‍ പോകുമ്പോള്‍ ചെളിവെള്ളം തെറിക്കാതിരിക്കാന്‍ വിദ്യാര്‍ഥികളും കാല്‍നട യാത്രക്കാരും സമീപത്തേക്ക് ഓടി മാറേണ്ട ഗതികേടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."