ക്ലീന്‍ വാഴക്കാട് ഗ്രീന്‍ വാഴക്കാട്; രണ്ടാംഘട്ട ശുചീകരണ യജ്ഞം ആറിന്
വാഴക്കാട്: പഞ്ചായത്തില്‍ ക്ലീന്‍ വാഴക്കാട് ഗ്രീന്‍ വാഴക്കാട് ശുചിത്വ പരിപാടിയുടെ രണ്ടാംഘട്ട ശുചീകരണ യജ്ഞം ശുചിത്വ ഹര്‍ത്താല്‍ ഓഗസ്റ്റ് ആറിന് ഹിരോഷിമാ ദിനത്തില്‍ നടത്തും.
പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തത്തോടെ നടത്താനാണ് പദ്ധതി. പഞ്ചായത്ത് ഹാളില്‍ നടന്ന ആലോചനാ യോഗത്തില്‍ പ്രസിഡന്റ് ഹാജറുമ്മ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് ജൈസല്‍ എളമരം, സ്ഥിരസമിതി അധ്യക്ഷരായ എ.പി തങ്ക, ശ്രീമതി, പി.മുഹമ്മദ് പറക്കുത്ത്, എം.പി അബ്ദുല്‍ അലി മാസ്റ്റര്‍, കെ.എം.എ റഹ്മാന്, എം.പി അബ്ദുള്ള, സി.ഭാസ്ക്കരന്‍ മാസ്റ്റര്‍, കെ.ആലി, ബഷീര്‍ പുളിയംതൊടി, എന്‍.കെ അയ്യപ്പന്, വാഴക്കാട് എസ്.ഐ ദയാശീലന്‍, കെ.വി മുഹമ്മദ്കുഞ്ഞി, കബീര്‍ മുണ്ടുമുഴി, മോഹന്‍ദാസ്, പി.കെ മുരളീധരന്, സദാശിവന് മപ്രം, പഞ്ചായത്ത് അംഗങ്ങളായ സുരേഷ് കുമാര്‍, അഷ്റഫ് കോറോത്ത്, കെ.എ സലീം, ഷീബ, ജമീല, മുഹമ്മദ് ബഷീര്‍, വിജയരാജന്‍, സുഹറാബി, പ്രീത, ഫാത്തിമ സുഹറ, അസി: സെക്രട്ടറി സുബ്രഹ്മണ്യന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."