ഓണത്തിനു വിഷരഹിത പച്ചക്കറി; പോരൂരില്‍ വിത്തെറിഞ്ഞു
വണ്ടൂര്‍: ഓണത്തിനു വിഷ രഹിത പച്ചക്കറിയെന്ന ലക്ഷ്യവുമായി പോരൂരില്‍ പങ്കാളിത്ത പച്ചക്കറി ഉല്‍പാദനത്തിനു തുടക്കമായി. ആദ്യഘട്ടത്തില്‍ പൂത്രക്കോവ് കവലയിലെ പന്ത്രണ്ടേക്കര്‍ ഭൂമിയില്‍ വിത്തെറിഞ്ഞു. വെള്ളക്കാട്ടുമന ദിനേശന്‍ ഭട്ടതിരിപ്പാടിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണു കാര്‍ഷിക വികസന സമിതിയും തൊഴിലുറപ്പു തൊഴിലാളികളും സംയുക്തമായി കൃഷിയിറക്കുന്നത്. ഹെക്ടറിനു പതിനയ്യായിരം രൂപ കൃഷി വകുപ്പ് സബ്‌സിഡിയായി നല്‍കും. വിത്തിടലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എന്‍.എസ് അര്‍ച്ചന നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കണ്ണിയന്‍ കരീം അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ സി.പി ഉണ്ണിചാത്തന്‍, കെ.നളിനി, പുഷ്പവല്ലി, എന്‍.മുഹമ്മദ് ബഷീര്‍, കെ.കുഞ്ഞുണ്ണി, കൃഷി ഓഫീസര്‍ ഹംസകുരിക്കള്‍, അസിസ്റ്റന്റ് കുഞ്ഞാലികുട്ടി എന്നിവര്‍ പങ്കെടുത്തു. തരിശു ഭൂമിയുള്‍പ്പെടെയുള്ള കൂടുതല്‍ സ്ഥലങ്ങളില്‍ സുരക്ഷിത പച്ചകറി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കൃഷി ഓഫീസര്‍ ഹംസ കുരിക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."