കഴക്കൂട്ടം മഹാദേവക്ഷേത്രോല്‍സവത്തിന് നാളെ കൊടിയേറും
കഴക്കൂട്ടം: പൗരാണികമായ കഴക്കൂട്ടം മഹാദേവക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ദശദിനമേടതിരുവാതിര മഹോല്‍സവത്തിന് നാളെ രാവിലെ 9.30 ന് കൊടിയേറും ഉത്സവത്തോടനുബന്ധിച്ച് കൃഷി വകുപ്പ് നടത്തുന്ന ജൈവ കാര്‍ഷിക വികസന മേളയും പ്രദര്‍ശനവും രാവിലെ 10 ന് കൃഷി മന്ത്രി വി. എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്കു പുറമെ രാവിലെ 10.30 ന് ചാക്യാര്‍കൂത്ത് രാത്രി 7 ന് നൃത്തമഞ്ജരി, 9.30 ന് ഗാനമേള രïാം ഉത്സവം ശനിയാഴ്ച വൈകിട്ട് 5.30 ന് ഗാനസന്ധ്യ, 6.30 ന് പ്രഭാഷണം. രാത്രി 8 ന് നൃത്താഞ്ജലി, രാത്രി 10 ന് നൃത്തനാടകം, ഞായറാഴ്ച വൈകിട്ട് 5.30 ന് കവിയരങ്ങ്, 6.30 ന് പഞ്ചാരിമേളം, രാത്രി 9 ന് മേജര്‍ സെറ്റ് കഥകളി കഥ: സീതാ സ്വയംവരം കര്‍ണ്ണശപഥം കിരാതം.
തിങ്കളാഴ്ച വൈകിട്ട് 5.30 ന് തിരുവാതിരക്കളി രാത്രി 8 ന് നടനമയൂഖം, 10 ന് കെ.പി.എ.സി. യുടെ നാടകം സീതായനം. ചൊവ്വാഴ്ച വൈകിട്ട് 5.30 ന് ഗാനാമൃതം, 6.30 ന് ഓട്ടന്‍ തുള്ളല്‍ രാത്രി 8 ന് നൃത്താഞ്ജലി 10 ന് ഗാനമേള . ബുധന്‍ വൈകിട്ട് 5.30 ന് സംഗീതവാദ്യ സമന്വയം, 7 ന് ഗാനമേള, രാത്രി 9 ന് നൃത്തായനം, 10.30 ന് നൃത്തസമന്വയം. 27 ന് രാവിലെ 10.30 ന് സംഗീത കച്ചേരി, 11.30 ന് സമൂഹസദ്യ, രാത്രി 7 ന് അമ്പലപ്പുഴ വേലകളി, 9 ന് നൃത്തം, 10.30 ന് മെഗാഷോ. 28 വൈകിട്ട് 6 ന് സാംസ്‌കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രാത്രി 8 ന് പത്മശ്രീ പെരുവനം കുട്ടന്‍മാരാരും സംഘവും അവതരിപ്പിക്കുന്ന ഇലഞ്ഞിത്തറ മേളം രാത്രി 10.30 ന് നാരാണത്ത് ഭ്രാന്തന്‍ എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം. 29 വൈകിട്ട് 4 ന് കാഴ്ചശ്രീബലി, രാത്രി 7 ന് നാദസ്വര കച്ചേരി, 8.30 ന് പള്ളിവേട്ട . 30 രാവിലെ 9.30 ന് ആനയൂട്ടും ഗജപൂജയും, 4 ന് ആറാട്ട് എഴുന്നള്ളത്ത് വൈകിട്ട് 6.30 ന് തുമ്പ കടപ്പുറത്ത് ആറാടി തിരിച്ചെഴുന്നള്ളത്ത്. രാത്രി 7 ന് നാട്യോത്സവം 8.30 ന് നൃത്താഞ്ജലി, രാത്രി 10 ന് ഭരതനാട്യകച്ചേരി, രാത്രി 12 ന് കൊടിയിറക്കോടെ ഉത്സവം സമാപിക്കും.
ഉത്സവത്തോടനുബന്ധിച്ച് വടക്കുംഭാഗം, കിഴക്കുംഭാഗം, തെക്കുംഭാഗം, ടൗണ്‍ എന്നീ കരക്കാരുടെ നേതൃത്വത്തില്‍ 29, 30 തീയതികളില്‍ പ്രത്യേക വൈദ്യുത ദീപാലങ്കാരവും വെവ്വേറെ കലാപരിപാടികളും ഉïായിരിക്കുമെന്നും ഉല്‍സവത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ എല്ലാവരും തയാറകണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."