HOME
DETAILS

കോണ്‍ഗ്രസിന്റെ 16-ാം സ്ഥാനാര്‍ഥി പട്ടികയും വന്നു; വയനാടും വടകരയും ഇല്ല

  
backup
March 29 2019 | 06:03 AM

congress-wayanad-vatakara

 

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്ക് കോണ്‍ഗ്രസിന്റെ 16-ാം സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നു. എന്നാല്‍ കേരളത്തിലെ വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പേര് പട്ടികയില്‍ ഇടംപിടിച്ചില്ല. വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി വരുമോ ഇല്ലയോ എന്ന ചര്‍ച്ച തുടരുന്നതിനിടെയാണ് വീണ്ടും അനിശ്ചിതത്വം അറിയിച്ച് പുതിയ പട്ടിക പുറത്തുവന്നിരിക്കുന്നത്.

വയനാട്ടില്‍ ടി.സിദ്ധീഖ് നല്ല രീതിയില്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുമ്പോഴാണ് രാഹുല്‍ വയനാട് വരുന്നു എന്ന് ഉമ്മന്‍ചാണ്ടി സൂചന നല്‍കിയത്. ഒരു പടികൂടി കടന്ന് സ്ഥാനാര്‍ഥിത്വം രാഹുല്‍ ഗാന്ധി അംഗീകരിച്ചെന്നും ഉടന്‍ തന്നെ തീരുമാനിക്കുമെന്നും പറഞ്ഞുകളഞ്ഞു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇതു സ്ഥിരീകരിക്കുന്ന മട്ടില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിയും എത്തി. മുക്കത്ത് കണ്‍വെന്‍ഷന് പോകാനിരുന്ന സിദ്ധീഖ് ആകട്ടെ വാര്‍ത്താസമ്മേളനം വിളിച്ച് പിന്മാറാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തതോടെ രാഹുലിന്റെ വരവ് ഉള്‍ക്കെള്ളാന്‍ രാഷ്ട്രീയ കേരളം സജ്ജമായി. അണികള്‍ ആവേശത്തിലുമായി.

ഒന്നിനു പിന്നാലെ ഒന്നായി പ്രതികരണങ്ങളെത്തി. വയനാട്ടില്‍ രാഹുലെത്തിയാല്‍ കേരളത്തിലെ ഇരുപതു സീറ്റും നേടുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടി. ഒപ്പം കര്‍ണാടകയിലും തമിഴ്‌നാട്ടിലും അടക്കം നേടാവുന്ന അധിക സീറ്റുകളും. ദക്ഷിണേന്ത്യയില്‍ നിന്ന് ഇത്തവണ രാഹുല്‍ തരംഗം ആഞ്ഞടിക്കുമെന്ന് വിശ്വസിച്ച അണികളുടെ ആവേശത്തിന് നിമിഷങ്ങളും മണിക്കൂറുകളും ദിവസങ്ങളും പിന്നിട്ടിട്ടും പക്ഷെ ഡല്‍ഹിയില്‍ നിന്ന് മറുപടി ഉണ്ടായില്ല. ആവേശം അനിശ്ചിതത്വത്തിന് വഴിമാറിയതും ആത്മവിശ്വാസം അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷ മാത്രമായി ചുരുങ്ങിയതുമൊക്കെ വളരെ പെട്ടെന്നാണ്.

രാഹുല്‍ വന്നാല്‍ കേരളത്തില്‍ അടിവേരിളകുമെന്ന ആശങ്കയിലായ സി.പി.എമ്മിന്റെ സമ്മര്‍ദ ഫലമായാണ് വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവില്‍ ഉടന്‍ തീരുമാനമുണ്ടാവാതെ വന്നത്. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ യു.ഡി.എഫ് ക്യാമ്പിനാകില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഓരോ നിമിഷവും വിലപ്പെട്ടെതാണെന്നിരിക്കെയാണ് വയനാട്ടില്‍ പ്രചാരണത്തില്‍ യു.ഡി.എഫിന് ഏതാനും ദിവസങ്ങള്‍ നഷ്ടമായത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  2 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago