കോവളത്ത് വാട്ടര്‍ ടാങ്ക് നിര്‍മാണം തകൃതി.. പക്ഷേ,വെള്ളം..?
കോവളം: തീരദേശമേഖലയായ കോവളത്ത് , കെ.എസ്. റോഡിലും ആഴാകുളത്തും മുക്കോലയിലുമൊക്കെ കോടിക്കണക്കിന് രൂപ മുടക്കിയുള്ള കൂറ്റന്‍ വാട്ടര്‍ ടാങ്കുകളുടെ നിര്‍മാണം തകൃതിയായി നടക്കുകയാണ്. പക്ഷേ, ഒരിറ്റ് വെള്ളത്തിനായി ജനം പരക്കം പായുന്ന സാഹചര്യത്തില്‍ ടാങ്കുകള്‍ നിറക്കാനാവശ്യമായ വെള്ളം ലഭിക്കുമോയെന്ന ചോദ്യമുയര്‍ന്നിട്ടുï്.
തീരദേശമേഖലയാണ് കടുത്ത ജലക്ഷാമം അനുഭവിക്കുന്നതെങ്കിലും, വേനല്‍ കടുത്തതോടെ ഗ്രാമീണ മേഖലയിലും ഇപ്പോള്‍ കുടിവെള്ളം കിട്ടാക്കനിയായി മാറുകയാണ്. ഏക പ്രതീക്ഷയായ ജല അതോറിറ്റിയുടെ കുടിവെള്ളമാകട്ടെ ചെളിയും ദുര്‍ഗന്ധവുമുള്ളതാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
നഗരസഭയുടെ വിഴിഞ്ഞം സോണല്‍ മേഖലയിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്തും വിഴിഞ്ഞം തീരദേശ മേഖലയിലുള്‍പ്പെട്ട പലസ്ഥലങ്ങളിലും പൈപ്പുകളിലൂടെയുള്ള ജലവിതരണം നിലച്ചിട്ട് ആഴ്ചകളായി. ചില സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ ജലമെത്തിക്കുന്നുïെങ്കിലും ഇത് റോഡരികിലെ വീടുകള്‍ക്ക് മാത്രമാണ് ലഭിക്കുന്നതെന്ന് പരാതിയുï്.
കരിമ്പള്ളിക്കര, തുലവിള, ചരുവിള, കോട്ടപ്പുറം, ഒസാവിള കോളനി , വിഴിഞ്ഞം ഹാര്‍ബര്‍ റോഡ് , മതിപ്പുറം തുടങ്ങിയ വിഴിഞ്ഞത്തെ തീരദേശ മേഖലയാണ് ഏറ്റവും ദുരിതം അനുഭവിക്കുന്നത്.
സ്വകാര്യ വെള്ളകച്ചവടക്കാരെ ആശ്രയിക്കേï സ്ഥിതിയാണ് ഇവര്‍ക്ക്. ഒരു കുടം വെള്ളത്തിന് ആറു മുതല്‍ പത്ത് രൂപ വരെ നല്‍കി വാങ്ങിയാണ് ഇവര്‍ തങ്ങളുടെ ദാഹമകറ്റുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."