HOME
DETAILS
MAL
കുണ്ടൂര്‍ തോട് നവീകരണത്തിന് 15 കോടി രൂപ
backup
July 14 2016 | 00:07 AM
തിരൂരങ്ങാടി: കുണ്ടൂര്‍ തോട് നവീകരണത്തിന് 15 കോടി രൂപ വകയിരുത്തി. യാഥാര്‍ഥ്യമാകുന്നത് കര്‍ഷകരുടെ പതിറ്റാണ്ടായുള്ള സ്വപ്നം. ഇന്നലെ നിയമസഭയില്‍ ബജറ്റിന്റെ മറുപടി പ്രസംഗത്തിലാണ് 15 കോടി രൂപ അനുവദിച്ചത്. സ്ഥലം എം.എല്‍.എ പി.കെ അബ്ദുറബ്ബിന്റെ അക്ഷീണ പരിശ്രമത്തെ തുടര്‍ന്നാണ് മറുപടി പ്രസംഗത്തില്‍ 15 കോടി രൂപ അനുവദിച്ചത്. പ്രദേശത്തെ കര്‍ഷകരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. പ്രവൃത്തിക്കായുള്ള നടപടി ക്രമങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ധേശം നല്‍കിയിട്ടുണ്ടെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."