ജയില്‍ വകുപ്പില്‍ ചരിത്രത്തിലാദ്യമായി ഒറ്റത്തവണ 498 നിയമനം
തിരുവനന്തപുരം: ജയില്‍ വകുപ്പില്‍ 498 പേരെ അസി. പ്രിസണ്‍ ഓഫിസര്‍ തസ്തികയില്‍ ഒറ്റത്തവണയായി നിയമിക്കുന്നു. വകുപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം പേരെ ഒറ്റത്തവണയായി നിയമിക്കുന്നത്.
ഇവരില്‍ 454 പേര്‍ പുരുഷ വിഭാഗത്തിലും 44 പേര്‍ വനിതാവിഭാഗത്തിലുമാണ് നിയമിക്കപ്പെടുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്കു വേണ്ട ഒന്‍പതു മാസത്തെ പരിശീലനം താല്‍ക്കാലികമായി മാറ്റിവച്ച് അതാത് സ്ഥാപനങ്ങളില്‍ നേരിട്ടു നിയമിക്കാനാണ് തീരുമാനം. അതാത് സെന്‍ട്രല്‍ ജയിലുകളില്‍ ഇവര്‍ക്ക് 15 ദിവസത്തെ പ്രായോഗിക പരിശീലനം നല്‍കും.
നേരത്തേ സെന്‍ട്രല്‍ ജയിലുകള്‍ കേന്ദ്രീകരിച്ചും മേഖലാടിസ്ഥാനത്തിലുമായിരുന്നു ജയില്‍ വകുപ്പില്‍ നിയമനങ്ങള്‍ നടത്തിയിരുന്നത്. ഒഴിവുകള്‍ തസ്തികകളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ആറു മാസ കാലയളവില്‍ താല്‍ക്കാലിക നിയമനം നടത്തുകയായിരുന്നു പതിവ്.
ഇതു വകുപ്പിന്റെ പ്രവര്‍ത്തന മികവിനെ ബാധിക്കുന്നുവെന്ന വിലയിരുത്തലില്‍ വകുപ്പ് മേധാവി ഋഷിരാജ് സിങ് പി.എസ്.സിയുമായി തുടര്‍ച്ചയായി നടത്തിയ ആശയനവിനിമയത്തെ തുടര്‍ന്നാണ് നിയമന നടപടികള്‍ വേഗത്തിലാക്കിയത്.
വകുപ്പില്‍ ആകെയുള്ള 2243 തസ്തികകളില്‍ 1190 എണ്ണം പ്രിസണ്‍ ഓഫിസര്‍മാരുടേതാണ്. പുതിയ നിയമനത്തിലൂടെ വകുപ്പിലെ എ.പി.ഒമാരുടെ 38 ശതമാനം ഒഴിവുകളാണ് നികത്തപ്പെടുന്നതെന്ന് ജയില്‍വകുപ്പ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."