HOME
DETAILS
MAL
കൊവിഡ്: വിമാനത്തില്‍ മധ്യസീറ്റുകള്‍ ഒഴിച്ചിടേണ്ടെന്ന് ബോംബെ ഹൈക്കോടതി
backup
June 16 2020 | 04:06 AM
മുംബൈ: കൊവിഡ് പടരാതിരിക്കാന്‍ വിമാനത്തില്‍ മധ്യത്തിലെ സീറ്റുകള്‍ ഒഴിച്ചിടണമെന്നാവശ്യപ്പെട്ട ഹരജി ബോംബെ ഹൈക്കോടതി തള്ളി. വാദം ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. എയര്‍ ഇന്ത്യയില്‍ പൈലറ്റായ ദേവേഷ് കനാനിയാണ് ഹരജിക്കാരന്. മധ്യത്തിലെ സീറ്റ് ഒഴിച്ചിടണമെന്ന നിര്‍ദേശം പാലിക്കാതെയാണ് എയര്‍ഇന്ത്യ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള സര്‍വിസ് നടത്തുന്നതെന്നായിരുന്നു ഹരജിയിലെ വാദം.
മധ്യത്തിലെ സീറ്റ് ഒഴിച്ചിടുന്നതുകൊണ്ട് കാര്യമില്ലെന്ന് വിദഗ്ധ സമിതിയും എയര്‍ട്രാന്‍സ്പോര്‍ട്ട് ഫെസിലിറ്റേഷന്‍ കമ്മിറ്റിയും വ്യക്തമാക്കിയതാണെന്ന് കോടതി പറഞ്ഞു. കൊവിഡ് വ്യാപനം തടയുന്നതിന് നിലവില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ ഫലപ്രദമാണെന്നും എസ്.ജെ കത്താവാല, എസ്.പി തവാദെ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. മാസ്കും ഫേസ് ഷീല്‍ഡും കൈയുറയും ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയവ മാത്രമാണ് വിമാനത്തിനുള്ളില്‍ സ്വീകരിക്കാവുന്ന ഫലപ്രദമായ സുരക്ഷാമാര്‍ഗം. സാമൂഹികഅകലം വിമാനത്തിനുള്ളില്‍ സാധ്യമല്ലെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."