HOME
DETAILS
MAL
മോണ്ടി കാര്‍ലോ: മുറെയ്ക്കും ദ്യോക്കോവിചിനും ജയം
backup
April 19 2017 | 20:04 PM
മൊണാക്കോ: മോണ്ടി കാര്‍ലോ മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റില്‍ ബ്രിട്ടീഷ് സ ൂപ്പര്‍ താരം ആന്‍ഡി മുറെ മൂന്നാം റൗണ്ടില്‍ കടന്നു. പരുക്കു മാറി കളത്തില്‍ തിരിച്ചെത്തിയ മുറെ ജൈല്‍സ് മുള്ളറെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-5, 7-5. നിരവധി പിഴവുകളാണ് താരം മത്സരത്തില്‍ വരുത്തിയത്. എന്നാല്‍ എതിരാളിക്ക് ഇവ മുതലെടുക്കാന്‍ സാധിക്കാതെ പോയതാണ് തിരിച്ചടിയായത്.
മറ്റൊരു മത്സരത്തില്‍ നൊവാക് ദ്യോക്കോവിച് ജയത്തോടെ രണ്ടാം റൗണ്ടില്‍ കടന്നു. ജൈല്‍സ് സൈമണെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 3-6, 7-5.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."