ഒടുവില്‍ ആ ബിവറേജസ് ഔട്ട്‌ലറ്റ് നാട്ടുകാര്‍ പൂട്ടിച്ചു
എടപ്പാള്‍: കണ്ടണ്ടനകത്തു പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് ഔട്ട്‌ലറ്റ് രാത്രിയുടെ മറവില്‍ കുറ്റിപ്പാലയിലേക്കു മാറ്റി. ഇന്നലെ പ്രവര്‍ത്തനമാരംഭിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധവുമുമായി രംഗത്തെത്തി. ഒടുവില്‍ പൊലിസിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ബിവറേജസ് താല്‍കാലികമായി അടച്ചുപൂട്ടി.
ഇന്നലെ വട്ടംകുളം കുറ്റിപ്പാലയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംസ്ഥാന, ദേശീയ പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യവിതരണ ശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കണ്ടണ്ടനകത്തെ ബിവറേജസ് മാര്‍ച്ച് 31ന് അടച്ചുപൂട്ടിയിരുന്നു. ഇതിനു മുന്‍പുതന്നെ ബിവറേജസ് വിവിധ പ്രദേശങ്ങളിലേക്കു മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍, മാറ്റാനുദ്ദേശിച്ച ചേകന്നൂരിലും കുറ്റിപ്പാലയിലും ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് നീക്കം ഉപേക്ഷിച്ചു. തുടര്‍ന്നു കഴിഞ്ഞ ദിവസം രാത്രി കുറ്റിപ്പാല വില്ലേജ് ഓഫിസിന് എതിര്‍വശത്തെ കെട്ടിടത്തിലേക്കു ബിവറേജസ് മാറ്റുകയും ഇന്നലെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. വിവരമറിഞ്ഞതോടെ മദ്യം വാങ്ങാന്‍ നീണ്ടണ്ട വരിയും രൂപപ്പെട്ടു. ഇതോടെ നാട്ടുകാരും വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കളും സ്ഥലത്തെത്തി പ്രര്‍ത്തനം തടസപ്പെടുത്തി. തുടര്‍ന്നു പൊന്നാനി സി.ഐയുടെ നേതൃത്വത്തില്‍ വിവിധ സ്റ്റേഷനുകളില്‍നിന്നായി വന്‍ പൊലിസ് സന്നാഹം സ്ഥലത്തെത്തി. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംരക്ഷണമൊരുക്കണമെന്ന ഉദ്യോഗസ്ഥരുടെ ആവശ്യത്തെ തുടര്‍ന്നു പൊലിസ് സംരക്ഷണത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ നീക്കംതുടങ്ങി. ഇതോടെ സ്ഥലത്തു സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. ഇതിനിടയില്‍ ബിവറേജസ് തുറക്കുന്നതിനെ അനുകൂലിച്ചു മദ്യം വാങ്ങാനെത്തിയവരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. തുടര്‍ന്നു പൊലിസിന്റെ നേതൃത്വത്തില്‍ വട്ടംകുളം വില്ലേജ് ഓഫിസില്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തുകയും ഔട്ട്‌ലറ്റ് അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."