നടന് മധുപാലിന്റെ പരാതി ഫലം കണ്ടു 5,714 രൂപ വൈദ്യുതി ബില്‍ 300 ആയി !
തിരുവനന്തപുരം: കൊവിഡ് കാലത്ത് അടച്ചിട്ട വീടിന് അമിത തുക വൈദ്യുതി ബില്‍ വന്നതു സംബന്ധിച്ച നടന് മധുപാലിന്റെ പരാതിയില്‍ നടപടിയെടുത്ത് കെ.എസ്.ഇ.ബി. മധുപാലിന്റെ പരാതി ശരിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് 5,714 ആയിരുന്ന ബില്‍ തുക 300 രൂപയാക്കി കുറച്ചു.
നാലു മാസമായി അടഞ്ഞു കിടന്ന വീട്ടില്‍ ഉയര്‍ന്ന ബില്ലാണ് ലഭിച്ചതെന്ന് മധുപാല്‍ ആരോപിച്ചിരുന്നു. സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ കെ.എസ്.ഇ.ബി ബോര്‍ഡ് ചെയര്മാന് എന്‍.എസ് പിള്ളയോടാണ് മധുപാല്‍ തന്റെ പരാതി അറിയിച്ചത്.
പേരൂര്‍ക്കട സെക്ഷനിലെ ഫെബ്രുവരി 12 മുതല്‍ അടച്ചിട്ട വീട്ടില്‍ ജൂണ്‍ നാലിന് റീഡിങ് എടുത്തപ്പോള്‍ നല്‍കിയത് 5,714 രൂപയുടെ ബില്ലാണെന്ന് മധുപാല്‍ പരാതി പറഞ്ഞു. വീട് പൂട്ടിക്കിടക്കുകയാണ് എന്ന് ബില്ലില്‍ എഴുതിയിട്ടുണ്ടെന്നും എന്നിട്ടാണ് ഉയര്‍ന്ന ബില്‍ വന്നതെന്നുമായിരുന്നു പരാതി. സംഭവം വിവാദമായതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി തെറ്റ് തിരുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."