ജില്ലയില്‍ കൃഷി വകുപ്പിനു കീഴില്‍ 25 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു അനൂപ് പെരിയല്‍
നീലേശ്വരം: ജില്ലയില്‍ കൃഷി വകുപ്പിനു കീഴില്‍ 25 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. ആകെയുള്ള 317 തസ്തികകളില്‍ 252 തസ്തികകളില്‍ മാത്രമാണ് ജീവനക്കാരുള്ളത്. കൃഷി വകുപ്പിനു കീഴിലെ വിവിധ ഓഫിസുകളിലാണ് ഈ ഒഴിവുകളുള്ളത്. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസില്‍ രണ്ടു ഡെപ്യൂട്ടി ഡയരക്ടര്‍, ഒരു അക്കൗണ്ട്‌സ് ഓഫിസര്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.
ഏഴു കൃഷി ഭവനുകളില്‍ കൃഷി ഓഫിസര്‍മാരില്ലാത്ത സ്ഥിതിയാണുള്ളത്. മീഞ്ച, വോര്‍ക്കാഡി, മുളിയാര്‍, ബെല്ലൂര്‍, അജാനൂര്‍, ഈസ്റ്റ് എളേരി, വലിയപറമ്പ് കൃഷി ഭവനുകളിലാണ് ഓഫിസര്‍മാരില്ലാത്തത്. കാലവര്‍ഷക്കെടുതി നേരിടുന്ന ഈ സമയത്ത് ഇതുകാരണം കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്.
അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ഒരു ട്രാക്ടര്‍ ക്ലീനറുടെ ഒഴിവുണ്ട്. കൂടാതെ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയറുടെ കാര്യാലയം, മഞ്ചേശ്വരം, മംഗല്‍പാടി, പനത്തടി, മുളിയാര്‍, ബെല്ലൂര്‍, മൊഗ്രാല്‍ പുത്തൂര്‍, ദേലംപാടി എന്നീ കൃഷിഭവനുകളില്‍ പാര്‍ട്ട് ടൈം സ്വീപ്പറുടെയും തസ്തിക ഒഴിഞ്ഞു കിടക്കുന്നു.
ഇതിനു പുറമെ ഒന്നു വീതം ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍, സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍, വര്‍ക്ക് സൂപ്രണ്ട്, മെക്കാനിക്, രണ്ട് ട്രാക്ടര്‍ ഡ്രൈവര്‍ ഒഴിവുകളും നിലവിലുണ്ട്. ഈ ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വൈകുന്നത് ജില്ലയിലെ കര്‍ഷകരെയാണ് പ്രതികൂലമായി ബാധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."