ഡിപ്പൊ പരിസരത്തെ അപകടാവസ്ഥക്ക് പരിഹാരം കാണണം എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ എ.ടി.ഒയെ ഉപരോധിച്ചു
പൊന്നാനി: കെ.എസ്.ആര്.ടി.സി ഡിപ്പൊ പരിസരത്തെ അപകടാവസ്ഥക്ക് പരിഹാരം ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ അസി. ട്രാന്‍സ്പോര്‍ട്ട് ഓഫിസറെ ഉപരോധിച്ചു. ഡിപ്പൊയുടെ കവാട ഭാഗത്ത് കെ.എസ്.ആര്.ടി.സിയുടെ ആവശ്യത്തിനിറക്കിയ കരിങ്കല്‍ ചീളുകള്‍ ചിന്നിച്ചിതറിയ നിലയിലാണ്. റോഡിനോടും ഡിപ്പോയുടെ വളപ്പിനോടും ചേര്‍ന്ന് കുണ്ടും കുഴിയും രൂപപ്പെട്ടിട്ടും മാസങ്ങളായി.
വാഹനങ്ങളും യാത്രക്കാരും അപകടത്തില്‍പെടുന്നത് പതിവായിട്ടും അധികരികളുടെ ഭാഗത്തുനിന്നു നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചാണ് എ.ഐ.വൈ.എഫുകാര്‍ സമരം നടത്തിയത്. സി.പി.ഐ നേതാവ് എ.കെ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു.
എന്‍. സിറാജുദ്ദീന്, എ.എം നവാസ്, ഇഖ്ബാല്‍ ഷാഫി, ഹബീബ് തുടങ്ങിയവര്‍ നേതൃത്വം നല്കി. അടിയന്തിരമായി പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന രേഖാമൂലമുള്ള ഉറപ്പിന്മേലാണ് സമരം അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."