കൊവിഡ്-19: ബെയ്ജിങ്ങില്‍ സ്ഥിതി അതീവ ഗുരുതരം; രണ്ടാം വ്യാപനത്തിന്റെ പിടിയില്‍ ചൈന
ബെയ്ജിങ്: ചൈനയുടെ തലസ്ഥാന നഗരമായ ബെയ്ജിങ്ങില്‍ വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ 'സ്ഥിതി അതീവഗുരുതര'മെന്ന് മുന്നറിയിപ്പ്. ബെയ്ജിങ് നഗര വക്താവ് ഷു ഹേജിയാന്‍ വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞദിവസം പുതുതായി 27 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നഗരത്തലവന്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 106 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
കൊവിഡിന്റെ പുതിയ ക്ലസ്റ്റര്‍ ബെയ്ജിങ്ങായേക്കാമെന്നാണ് വിലയിരുത്തല്‍. ഇതേതുടര്‍ന്ന് നഗരത്തില്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിനായി വ്യാപക പരിശോധന ആരംഭിച്ചു.
ചൈനയില്‍ ഒരുദിവസം 90,000 പേരെ പരിശോധിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.
വീണ്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ബെയ്ജിങ് നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. നഗരത്തിലെ പഴം, പച്ചക്കറി, മാംസ മൊത്തവിതരണ കേന്ദ്രങ്ങള്‍ ചൈന അടച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."