തിരൂര്‍- പൊന്നാനി പുഴ പുനരുജ്ജീവനത്തിന് പദ്ധതി
തിരൂര്‍: തിരൂര്‍- പൊന്നാനി പുഴയെ മാലിന്യ മുക്തമാക്കി സംരക്ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതി. പുഴയുടെ ഭാഗം ഉള്‍കൊള്ളുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്, തിരൂര്‍ നഗരസഭ, ചെറിയമുണ്ടം, വെട്ടം, മംഗലം, പുറത്തൂര്‍, തൃപ്രങ്ങോട് പഞ്ചായത്തുകളുകള്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതിനായി ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചു.
സര്‍ക്കാര്‍ ഏജന്‍സിയായ ഐ.ആര്‍.ടി.സി പദ്ധതി രൂപരേഖ തയാറാക്കുന്ന പ്രവൃത്തി അടുത്ത ദിവസം തുടങ്ങും. പുഴയോരത്തെ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ജില്ലാ പഞ്ചായത്ത് പദ്ധതി തയാറാക്കുന്നത്. പുഴയിലെ കൈയേറ്റങ്ങള്‍ കണ്ടെത്തി നടപടിയെടുക്കും. ആവശ്യമായ സ്ഥലങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മിക്കാനും തീരുമാനമുണ്ട്. പദ്ധതി കൂടിയാലോചനാ യോഗം സി. മമ്മുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗങ്ങളായ ഉമ്മര്‍ അറക്കല്‍, വെട്ടം ആലിക്കോയ, നഗരസഭ ചെയര്‍മാന്‍ കെ. ബാവ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഹാജറ മജീദ്, പി.പി മെഹറുന്നീസ, കെ.പി കുമാരന്‍, റഹ്മത്ത് സൗദ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."