HOME
DETAILS
MAL
ഡെങ്കിപ്പനി: കീഴുപറമ്പില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി
backup
July 05 2018 | 07:07 AM
അരീക്കോട്: കീഴുപറമ്പ് പഞ്ചായത്തിലെ ഡെങ്കിപ്പനി ബാധിത മേഖലകളായ കല്ലിട്ട പാലം വാര്‍ഡിലെ കരുവാട്ട്, പുളിയപറമ്പ്, ആലുങ്ങണ്ടി, വാലില്ലാപുഴ വാര്‍ഡിലെ ഏന്ത്രത്ത്, കൊടവങ്ങാട് ഭാഗങ്ങളിലും ഡെങ്കി ഉറവിട നശീകരണം, ഫോഗിങ്ങ് എന്നിവ നടത്തി.
ജില്ലാ മെഡിക്കല്‍ ഓഫിസ് എ.എല്‍.ഒ എം. അബ്ദുല്‍ ഹമീദ്, ഡി.ഇ.എം.ഒ എം.പി മണി എന്നിവരുടെ നേതൃത്വത്തില്‍ കീഴുപറമ്പ് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ. നജീബ്, അംഗങ്ങളായ കെ.വി ഷഹര്ബാന്, അബൂബക്കര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അസ്മാബി, അസിസ്റ്റന്റുമാരായ ഇ. അബ്ദുറഷീദ്, ബിജീവ്, ജെ.പി.എച്ച്.എന്‍ നജ്മത്ത്, ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കൊടവങ്ങാട് അങ്ങാടിയില്‍ ബോധവല്‍ക്കരണ ക്ലാസും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."