HOME
DETAILS
MAL
ഭാരം കൂടിയ ഉപഗ്രഹ വിക്ഷേപണത്തിന് പുതിയ റോക്കറ്റുമായി ഐ.എസ്.ആര്.ഒ
backup
April 19 2017 | 21:04 PM
ഹൈദരാബാദ്: നാലു ടണ്‍വരെ ഭാരം കൂടിയ ഉപഗ്രഹങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങി ഐ.എസ്.ആ.ര്‍.ഒ. നിലവില്‍ 2.2 ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വഹിക്കാനുള്ള ശേഷിമാത്രമാണ് റോക്കറ്റുകള്ക്കുള്ളത്. ഇതിനാല്‍ ഭാരമുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായി മറ്റു രാജ്യങ്ങളെ ആശ്രയിക്കുകയായിരുന്നു. പുതിയ റോക്കറ്റുകളുടെ വിക്ഷേപണത്തിലൂടെ ഇത് ഒഴിവാക്കാനാവുമെന്ന് ഐ.എസ്.ആര്.ഒ ചെയര്‍മാര്‍ എ.എസ് കിരണ്‍കുമാര്‍ പറഞ്ഞു. ജി.എസ്.എല്‍.വി എം.കെ 3-ഡി 1 എന്ന ഭാരം കൂടിയ ഉപഗ്രഹ വിക്ഷേപണത്തിനുള്ള പുതിയ റോക്കറ്റ് വിക്ഷേപണം അടുത്ത മാസം നടക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."