നഗരത്തിന്റെ ആഡംബര ജീവിതം ഗ്രാമത്തെ നശിപ്പിക്കുന്നു: പുണിഞ്ചിത്തായ
ഉദുമ: നഗത്തിന്റെ ആഡംബര ജീവിതിത്തിന്റെ രക്തസാക്ഷികളാണ് ഗ്രാമത്തില്‍ ജീവിക്കുന്നവരെന്ന് പ്രമുഖ ചിത്രകാരനും പരിസ്ഥിതി പ്രവര്‍ത്തകനും കേന്ദ്ര കേരള, കര്‍ണാടക ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവുമായ പി.എസ് പുണിഞ്ചിത്തായ. മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി മല്ലം മധുവാഹിനി പുഴയില്‍ യൂത്ത് ഫോര്‍ എര്‍ത്ത് ജല സംരക്ഷണ കാംപയിന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരത്തിലെ മാലിന്യങ്ങള്‍ തള്ളാനുള്ള കുപ്പത്തൊട്ടികളായി നമ്മുടെ ഗ്രാമങ്ങള്മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഹാരിസ് തൊട്ടി അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, ജില്ല പ്രസിഡന്റ് അഷ്റഫ് എടനിര്‍, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി, മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, ഉദുമ സി.എച്ച്. സെന്റര്‍ ചെയര്മാന് കാപ്പില്‍ കെ.ബി.എം ഷരീഫ്, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ എം.സി പ്രഭാകരന്, എം കുഞ്ഞമ്പു നമ്പ്യാര്‍, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത്, സെക്രട്ടറി എം.എ നജീബ്, എസ.്ടി.യു ജില്ലാ സെക്രട്ടറി ഷരീഫ് കൊടവഞ്ചി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അനീസ മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."