HOME
DETAILS
MAL
ട്രെയിനില്‍ നിന്ന് പുഴയില്‍ വീണ ഇതര സംസ്ഥാനക്കാരിയെ രക്ഷപെടുത്തി
backup
July 05 2018 | 07:07 AM
ആലുവ : ട്രെയിനില്‍ നിന്ന് പുഴയില്‍ വീണ ശേഷം 20 മിനിറ്റോളം തുഴഞ്ഞ് നിന്ന പെണ്‍കുട്ടിയെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപെടുത്തി.
ഇതരസംസ്ഥാനക്കാരിയായ സംഗീത എന്ന പെണ്‍കുട്ടിയാണ് പുഴയില്‍ വീണത്. ഇന്നലെ രാവിലെ 9.30 ഓടെ പെരിയാറിന് കുറുകെയുള്ള റെയില്‍വേ പാലത്തില്‍ വച്ച് ട്രെയിനില്‍ നിന്ന് വീഴുകയായിരുന്നു. കരഞ്ഞുകൊണ്ട് പുഴക്ക് നടുവിലൂടെ തുഴഞ്ഞ് നീങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പാലത്തിലൂടെ നടന്നു പോയവരാണ് ആദ്യം കണ്ടത്.
തുഴഞ്ഞ് നിന്ന പെണ്‍കുട്ടി നല്ല ഒഴുക്കുണ്ടായിരുന്നതിനാല്‍ മണപ്പുറം ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും വഞ്ചിയില്‍ പുഴയിലെത്തി വലിച്ച് കയറ്റി. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."