ചള്ളികടപ്പുറത്ത് ചെറുമത്സ്യങ്ങളെ പിടിക്കുന്നത് ഫിഷറീസ് വകുപ്പ് തടഞ്ഞു
അമ്പലപ്പുഴ: നിയമം ലംഘിച്ച് നടത്തിയ മത്സ്യബന്ധനം ഫിഷറീസ് വകുപ്പ് തടഞ്ഞു. പുന്നപ്ര ചള്ളി കടപ്പുറത്താണ് സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് ചെറു മത്സ്യങ്ങളെ പിടിച്ചു വില്‍പ്പന നടത്തിയത് ഫിഷറീസ് വകുപ്പ് തടഞ്ഞത്.
ചെറുമത്സ്യങ്ങളെ പിടിക്കരുതെന്നും ഇത് വംശനാശത്തിന് ഇടവരുത്തുമെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ലംഘിച്ചാണ് ഒരു വിഭാഗം മത്സ്യബന്ധനം നടത്തിയത്.
തീരത്ത് എത്തിച്ച ചെറുമത്സ്യങ്ങളെ ലേലം ചെയ്ത് വില്പന നടത്തി വരവെയാണ് ആലപ്പുഴ അസിസ്റ്റന്റ് ഡപൂട്ടി ഫിഷറീസ് ഓഫിസര്‍ നൗഷര്‍ ഖാന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയോടെ ചള്ളികടപ്പുറത്ത് എത്തി വില്പന തടഞ്ഞത്.
ഐല 14 സെ.മീറ്ററിന് മുകളിലും, മത്തി 10 സെ.മീറ്ററിന് മുകളിലും, പരവമീന്‍ 10 സെ.മീറ്ററിനു മുകളില്‍ മാത്രമാണെങ്കിലെ ഇവയെ പിടിക്കാവൂ എന്നാണ് നിയമം. എന്നാല്‍ 9 സെ.മീറ്ററില്‍ താഴയുള്ളവയെയാണ് ഇവിടെ പിടിച്ചു വില്പന നടത്തിയത്. ഇതേചൊല്ലി മത്സ്യതൊഴിലാളികള്‍ക്കിടയില്‍ തന്നെ അഭിപ്രായ വെത്യാസം ഉണ്ടാകുകയും തുടര്‍ന്ന് തീരത്ത് ഉണ്ടായിരുന്നവര്‍ തന്നെ ആലപ്പുഴ ഫിഷറീസ് ഓഫിസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
മത്സ്യബന്ധനം നടത്തി വലയില്‍ കുടുങ്ങുന്നത് ചെറുമത്സ്യങ്ങളാണെങ്കില്‍ ഇവയെ വല കുടഞ്ഞ് കടലില്‍ തന്നെ ഉപേക്ഷിക്കണമെന്നാണ് നിയമം. ഇതുമായി ബന്ധപെട്ട് നിബന്ധനകള്‍ ഉള്‍പ്പെട്ട ബോര്‍ഡുകളും ഫിഷറീസ് വകുപ്പ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്ചള്ളി ഫിഷ്‌ലാന്റില്‍ സ്ഥാപിച്ചിട്ടുള്ളതുമാണ്. ഇനിയും ഈ പ്രവണത തുടര്‍ന്നാല്‍ വള്ളങ്ങളുടെ ലൈസന്‍സ് ഉള്‍പെടെ റദ്ദാക്കുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്ന് നൗഷര്‍ ഖാന്‍ മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."