ശരവണഭവന്‍ ഉടമയുടെ ജീവപര്യന്തം സുപ്രിംകോടതി ശരിവച്ചു
ന്യുഡല്‍ഹി: ഭാര്യയെ തട്ടിയെടുക്കാന്‍ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍, പ്രശസ്ത ഹോട്ടല്‍ശൃംഖലയായ ശരവണഭവന്‍ ഉടമ പി. രാജഗോപാലിനും മറ്റു അഞ്ചു പേര്‍ക്കും കീഴ്‌ക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷ സുപ്രിംകോടതി ശരിവച്ചു.
എന്‍.വി രമണ, മോഹന്‍.എം ശാന്തനഗൗഡര്‍, ഇന്ദിരാബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി. വിചാരണക്കോടതി പ്രതികള്‍ക്ക് 10 വര്‍ഷമായിരുന്നു തടവ് വിധിച്ചിരുന്നത്. ഇതിനെതിരായ അപ്പീലില്‍ മദ്രാസ് ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തി. ഇതിനെതിരെയാണ് പ്രതികള്‍ സുപ്രിംകോടതിയെ സമീപിച്ചത്. 2006ല്‍ ജസ്റ്റിസുമാരായ ജി.എന്‍ അഗര്‍വാള്‍, ജി.എസ് സിങ്ങ്‌വി എന്നിവരടങ്ങുന്ന സുപ്രിംകോടതി ബെഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കിയിരുന്നു.
ശരവണഭവനിലെ തന്നെ ജീവനക്കാരനായിരുന്ന പ്രിന്‍സ് ശാന്തകുമാറിനെ കൊലപ്പെടുത്തിയതാണ് കേസ്. ശാന്തകുമാറിന്റെ ഭാര്യ ജീവജ്യോതിയെ വിവാഹം കഴിക്കാനായിരുന്നു അത്. ശരവണഭവനിലെ തന്നെ മറ്റൊരു ജീവനക്കാരനായ രാമസ്വാമിയുടെ മകളായിരുന്നു ജീവജ്യോതി.
രാജഗോപാലിനെ വിവാഹം ചെയ്യാന്‍ ജീവജ്യോതി സമ്മതിച്ചിരുന്നില്ല. ഇതെത്തുടര്‍ന്ന് രാജഗോപാല്‍ മറ്റു പ്രതികളുമായി ചേര്‍ന്ന് ശാന്തകുമാറിനെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഡാനിയല്‍, കാര്‍മഘം, സാക്കിര്‍ ഹുസൈന്‍, കാശി വിശ്വനാഥന്‍, പട്ടുരാജന്‍ എന്നീ പ്രതികളെ ഇതിനായി രാജഗോപാല്‍ വാടകയ്‌ക്കെടുക്കുകയായിരുന്നു.
2001 ഒക്ടോബര്‍ 31ന് കൊടൈക്കനാല്‍ പേരുമലയിലെ കാട്ടിലാണ് ശാന്തകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
അജ്ഞാതനെന്ന് കരുതി മുനിസിപ്പല്‍ശ്മശാനത്തില്‍ മറവു ചെയ്തു. പിന്നീടാണ് ഇത് ശാന്തകുമാറാണെന്ന് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."