HOME
DETAILS

'ദുര്‍ബലനായ പ്രധാനമന്ത്രി'; ചൈനീസ് ആക്രമണത്തില്‍ മൗനം തുടരുന്ന മോദിക്കെതിരെ ഹാഷ്ടാഗ് ട്രെന്റിങ്ങാവുന്നു

  
backup
June 17, 2020 | 7:16 AM

weakestpmmodi-trending-2020

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുന്നതിനെതിരെ രൂക്ഷ വിമര്‍ശനം. മോദിക്കെതിരെ '#WeakestPMModi' (ദുര്‍ബലനായ പ്രധാനമന്ത്രി) എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ട്രെന്റാവുന്നത്.

20 സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും മോദി ഇതുവരെ പ്രതികരണം അറിയിച്ചില്ല. എന്താണ് സംഭവിച്ചതെന്നും പോലും വ്യക്തത വരുത്തിയിട്ടുമില്ല. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ശക്തമായ വിമര്‍ശനമുന്നയിച്ചിരുന്നു. മോദി എന്തിനാണ് ഒളിക്കുന്നതെന്നും എന്താണ് സംഭവിച്ചതെന്നറിയാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്. സംഭവം നടന്നതിനു ശേഷം കൊവിഡ് മരണ നിരക്കുകളെ കുറിച്ച് സംസാരിച്ച പ്രധാന മന്ത്രി അതിര്‍ത്തിയിലെ സംഘര്‍ഷത്തെ കുറിച്ച് ഒന്നും മിണ്ടിയില്ല.

അക്സായി ചിന്‍ പ്രവിശ്യയിലാണ് ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായ ഗാല്‍വന്‍ താഴ്‌വര സ്ഥിതി ചെയ്യുന്നത്. ലഡാക്കിനും അക്സായി ചിനിനും ഇടയിലാണ് ഈ താഴ്‌വര. വിവാദഭൂമിയായ അക്സായി ചിനില്‍ വര്‍ഷങ്ങളായി ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ചൈനയുമായി മാത്രമല്ല കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയുടെ വിവിധ അതിര്‍ത്തികളില്‍ സഘര്‍ഷം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യം കേണല്‍ റാങ്ക് ഉദ്യോഗസ്ഥനടക്കം മൂന്ന് പേരുടെ മരണവാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ രാത്രിയോടെയാണ് മറ്റു 17 ജവാന്‍മാര്‍ കൂടി കൊല്ലപ്പെട്ട വിവരം സൈന്യം സ്ഥിരീകരിച്ചത്.

മോദി പറഞ്ഞ കരുത്തുറ്റ സര്‍ക്കാര്‍

അധികാരത്തിലേറുന്നതിനു മുന്‍പ് മോദി ചെയ്ത ട്വീറ്റുകളും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. 2014 ഫെബ്രുവരി എട്ടിന് ചെയ്ത ട്വീറ്റ് ഇങ്ങനെ: 'നമ്മുടെ മഹത്തായ രാജ്യം നിരന്തരം അയല്‍ രാഷ്ട്രങ്ങളാല്‍ പ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍ സര്‍ക്കാര്‍ നിസ്സഹായരായതാണ് ഇതിന് കാരണം. ഈ സ്ഥിതി മാറണമെങ്കില്‍ കരുത്തുറ്റ ഒരു സര്‍ക്കാര്‍ വരണം'.

ചൈനയുടെ ആക്രമണം 45 വര്‍ഷത്തിന് ശേഷം ആദ്യം

1975ല്‍ അരുണാചല്‍പ്രദേശ് അതിര്‍ത്തിയിലുണ്ടായ വെടിവയ്പ്പിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ സൈനികര്‍ ചൈനീസ് ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. 1975 ഒക്ടോബര്‍ 20ന് അരുണാചലിലെ തുലാങ് ലായില്‍ കടന്ന് കയറിയ ചൈനീസ് സൈനികര്‍ ആസാം റൈഫിള്‍സിന്റെ ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന പട്രോളിങ് ജീപ്പിന് നേരെ വെടിവയ്ക്കുകയും നാലുപേരെ കൊലപ്പെടുത്തുകയുമായിരുന്നു.

സംഭവത്തില്‍ ചൈന ഇന്ത്യയെ കുറ്റപ്പെടുത്തിയെങ്കിലും ആക്രമണം നടന്നത് ഇന്ത്യന്‍ മണ്ണിലാണെന്ന് വ്യക്തമായിരുന്നു. 1967ല്‍ സിക്കിമില്‍ 80 ഇന്ത്യന്‍ സൈനികരും ഏതാനും ചൈനീസ് സൈനികരും കൊല്ലപ്പെട്ട സംഘര്‍ഷമാണ് ഇന്ത്യാ- ചൈന അതിര്‍ത്തിയിലെ ആദ്യത്തെ സംഘര്‍ഷം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  6 hours ago
No Image

ടിക് ടോക് സെറ്റല്ല, യുദ്ധ സ്മാരകമാണ്; രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് വിമര്‍ശനം 

International
  •  6 hours ago
No Image

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

Kerala
  •  6 hours ago
No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  7 hours ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  7 hours ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  7 hours ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  7 hours ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  7 hours ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  8 hours ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  8 hours ago