HOME
DETAILS

ജില്ലയിലേക്ക് അന്യസംസ്ഥാനങ്ങളില്‍നിന്ന് മയക്കുമരുന്ന് ഒഴുകുന്നു

  
backup
July 05 2018 | 07:07 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5


ആലപ്പുഴ: വിനോദസഞ്ചാരകേന്ദ്രമായ ആലപ്പുഴയെ ലക്ഷ്യമിട്ട് അന്യസംസ്ഥാനങ്ങളില്‍നിന്ന് മയക്കുമരുന്ന് കടത്ത് വ്യാപകമാകുന്നു. കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് വന്‍തോതില്‍ തീവണ്ടിമാര്‍ഗം എത്തുന്നു. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് മയക്കുമരുന്ന് കടത്തുന്നത്. തമിഴ്‌നാട്, ഒഡീഷ, ആന്ധ്രാ എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതലും എത്തുന്നത്.
ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിരവധി തവണ തീവണ്ടിയില്‍ കടത്തിയ കഞ്ചാവ് പിടികൂടിയിരുന്നു. ആലപ്പുഴയില്‍ ഓട്ടം അവസാനിപ്പിച്ച തീവണ്ടിയില്‍നിന്നാണ് ഇവ വീണ്ടെടുത്തത്. പാഴ്‌സലുകളുടെ കൂട്ടത്തില്‍ അയച്ച കഞ്ചാവ് സ്റ്റേഷനില്‍ ഇറക്കിവച്ചിരിക്കുകയായിരുന്നു. എന്നാല്‍, ഇത് ആര്‍ക്കുവേണ്ടിയാണ് എത്തിച്ചതെന്ന് കണ്ടുപിടിക്കാന്‍ ഇതുവരെ ഒരു കേസിലും കഴിഞ്ഞിട്ടില്ല. ഈ കടത്ത് ഇപ്പോഴും തുടരുന്നതായിട്ടാണ് വിവരം.
കഞ്ചാവ് കൂടാതെ വേദനസംഹാരികളുടെ ഗണത്തില്‍പ്പെടുന്ന മയക്കുമരുന്നുകളും ആലപ്പുഴയില്‍ എത്തുന്നുണ്ട്. ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് തുച്ഛവിലയ്ക്ക് വാങ്ങുന്നതാണ് ഇവ. ഇവിടെ അഞ്ചരിട്ടി വിലയ്ക്ക് ഒരു ആംപ്യൂള്‍ വില്‍ക്കുന്നതായിട്ടാണ് സൂചന. ഇത്തരം മരുന്നുകള്‍ എളുപ്പം കണ്ടുപിടിക്കാന്‍ കഴിയാത്തതിനാല്‍ തീവണ്ടിമാര്‍ഗമാണ് വരുന്നത്.
അതേസമയം എക്‌സൈസിന്റെയും പൊലിസിന്റെയും വലയില്‍ വീഴുന്നവരില്‍ അധികവും വിതരണക്കാരാണ്. വിദേശികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന കണ്ണികള്‍ നഗരത്തിലുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കാന്‍ വരുന്നവരെ വിതരണക്കാരാക്കി മാറ്റുന്ന രീതിയാണ് ലഹരിമാഫിയ സ്വീകരിച്ചിരിക്കുന്നത്.ആദ്യമൊക്കെ സൗജന്യമായി കൊടുക്കും. പിന്നീട് അവരുടെ വഴിക്ക് വരുമെന്ന് ബോധ്യംവരുന്നതോടെ വില്‍ക്കാന്‍ നിര്‍ബന്ധിതരാകും. ഇത്തരം സംഘങ്ങളില്‍ നിരവധി വിദ്യാര്‍ഥികളും വീണിട്ടുണ്ട്. മയക്കുമരുന്ന് വാങ്ങാന്‍ എന്ത് കൃത്യം ചെയ്യാനും മടികാണിക്കാത്തവരാണ് ഇത്തരം സംഘങ്ങള്‍.
കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍
ഹരിപ്പാട്: ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഹരിപ്പാട് ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുനിന്നും 25 ഗ്രാം കഞ്ചാവുമായി മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്തു. കാര്‍ത്തികപള്ളി സുധാ വിലാസത്തില്‍ രാകേഷ് (20), ആലപ്പുഴ, കോമളപുരം വില്ലേജില്‍ രാമവര്‍മ്മ കോളനിയില്‍ സജീര്‍ (18), അമ്പലപ്പുഴ വണ്ടാനം പുതുവല്‍ വീട്ടില്‍ ഇജാസ് (18) എന്നിവരാണ് പിടിയിലായത്.
റെയില്‍ പാളത്തില്‍ കല്ല് വച്ച് അപകടം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് റയില്‍വേ പൊലിസിന്റേതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള ഇവരെ പിടികൂടുമ്പോള്‍ തമിഴ്‌നാട് ഈ റോഡില്‍ നിന്നും രാത്രി ട്രയിന് ഹരിപ്പാട് എത്തുന്ന സഫീര്‍ എന്നയാളില്‍ നിന്നും കഞ്ചാവ് വാങ്ങുന്നതിനായി കരുതിയിരുന്ന 79,000 രൂപയും ഉണ്ടായിരുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് സഫീര്‍. കുട്ടികളെ ഉപയോഗിച്ചാണ് ലഹരി കടത്തുകാര്‍ ചില്ലറ വില്‍പന നടത്തുന്നത്.പുതു തലമുറ ബൈക്കുകള്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളൂം കൊടുക്കാറുമുണ്ട്. കഴിഞ്ഞ ഏതാനു ദിവസങ്ങളായി അമ്പലപ്പുഴയ്ക്ക് സമീപം ലോഡ്ജില്‍ തങ്ങിയിരുന്ന ഇവര്‍ സൂക്ഷിച്ചിരുന്ന കൈയുറകളും മുഖം മൂടികളും ഇവരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നവയുമാണെണ്് എക്‌സൈസ് പറയുന്നു.എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസറന്മാരായ എ. കുഞ്ഞുമോന്‍, എം. ബൈജു, സിവില്‍ എക്‌സൈസ് ഓഫിസറന്മാരായ അനിലാല്‍, രഹിം, ഓംകാര്‍നാഥ്, ബിപിന്‍, അരുണ്‍ ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. അനധികൃത മദ്യം, മയക്കുമരുന്ന് എന്നിവയുടെ വില്‍പന ഉപയോഗം എന്നിവ സംബന്ധിച്ച് രഹസ്യവിവരങ്ങളും പരാതികളും പൊതുജനങ്ങള്‍ക്ക് 9400069494, 0477 2251639 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് അറിയിക്കാവുന്നതാണ്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  18 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  18 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  18 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  18 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  18 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  18 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  18 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  18 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  18 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  18 days ago