അഖിലകേരള സെവന്‍സിന് മേപ്പാടി ഒരുങ്ങി
കല്‍പ്പറ്റ: മത-രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി മേപ്പാടിയില്‍ രൂപീകരിച്ച മഹാത്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മേപ്പാടിയില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കുന്നു.
മേപ്പാടി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ ഫ്‌ളഡ്‌ലൈറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. ഈമാസം 23 മുതല്‍ വൈകിട്ട് ഏഴിന് ആരംഭിക്കുന്ന മത്സരങ്ങളില്‍ കേരളത്തിലെ മികച്ച കളിക്കാരാണ് ജില്ലയിലെ ടീമുകളെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങുക.
വൈകിട്ട് ഏഴിന് അണ്ടര്‍-17 ടീമുകളും എട്ടിന് സീനിയര്‍ ടീമുകളും കളത്തില്‍ മാറ്റുരക്കും. നോവ അരപ്പറ്റ, സാസ്‌ക് സുഗന്ധഗിരി, എ.വണ്‍ ചെമ്പോത്തറ, സ്‌പൈസസ് മുട്ടില്‍, ഹൈപവര്‍ നെല്ലിമുണ്ട, കബ്‌സ കാപ്പംകൊല്ലി തുടങ്ങി ജില്ലക്കകത്തും പുറത്തുനിന്നുമുള്ള 16 ടീമുകളാണ് ഇരു വിഭാഗങ്ങളിലുമായി മാറ്റുരക്കുക. സംസ്ഥാത്ത് സെവന്‍സില്‍ തിളങ്ങി നില്‍ക്കുന്ന ടീമുകളാണ് മുഴുവന്‍ ടീമുകള്‍ക്കുമായി കളത്തിലിറങ്ങുന്നത്. ആഫ്രിക്കന്‍ താരങ്ങളടക്കം അണിനിരക്കുന്ന ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. മേപ്പാടിയിലെ പ്രമുഖ വ്യക്തിത്വങ്ങളായിരുന്ന പി.കെ ഗോപാലന്‍, ഹംസ എന്നിവരുടെ സ്മരണാര്‍ഥമുള്ള എവര്‍റോളിംഗ് ട്രോഫികളാണ് വിജയികള്‍ക്കും റണ്ണേഴ്‌സ് അപ്പിനും ലഭിക്കുക.
ഒപ്പം ചാംപ്യന്‍മാര്‍ക്ക് മേപ്പാടി ഹിബ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരുലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മേപ്പാടി പാറോല്‍ ജ്വല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന അന്‍പതിനായിരം രൂപയും ലഭിക്കും.
ടൂര്‍ണമെന്റില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്ന് ലക്ഷ്യമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെസഹദ്, ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ സലാം പതിയില്‍, ചെയര്‍മാന്‍ ഷിഹാബ്, സംഘാടക സമിതി അംഗങ്ങളായ കെ. റഹനീഫ്, ഹൈദരാലി, വിനോദ്, സി. സഹദേവന്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."