HOME
DETAILS
MAL
എം.എസ്.എഫ് സമ്മേളനം; പഞ്ചായത്തുതലങ്ങളില്‍ 'സമ്മേളനാരവം'
backup
July 14 2016 | 03:07 AM
കോഴിക്കോട്: വിദ്യാര്‍ഥിത്വം ഉയര്‍ത്തുക എന്ന പ്രമേയവുമായി ജൂലൈ 30, 31 തിയതികളില്‍ കണ്ണൂരില്‍ നടക്കുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം പഞ്ചായത്ത് തലങ്ങളില്‍ 'സമ്മേളനാരവം' സംഘടിപ്പിക്കാന്‍ സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ടി.പി.അഷ്റഫലി അധ്യക്ഷനായി. സമ്മേളനത്തിന്റെ വിളംബരമായി ജൂലൈ 15 മുതല്‍ 20 വരെയുള്ള ദിവസങ്ങളിലാണ് സമ്മേളനാരവം സംഘടിപ്പിക്കുക. പരിപാടിയില്‍ പ്രമേയവിശദീകരണവും സമ്മേളനപ്രതിനിധികള്ക്കുളള നിര്‍ദേശങ്ങളും നല്‍കും. യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി.ജി മുഹമ്മദ്, ഭാരവാഹികളായ ഷമീര്‍ ഇടിയാട്ടില്‍, അസീസ് കളത്തൂര്‍, സി.എച്ച് ഫസല്‍, ബി.വി.കെ മുസ്തഫ തങ്ങള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."