HOME
DETAILS
MAL
മദ്യപിച്ച് വാഹനത്തില്‍ കറങ്ങിയ ഐ.ജിക്കെതിരായ അച്ചടക്ക നടപടി റദ്ദാക്കി
backup
June 18 2020 | 03:06 AM
തിരുവനന്തപുരം: ക്രൈംബ്രാഞ്ച് ഐ.ജി ഇ.ജെ ജയരാജനെതിരായ അച്ചടക്ക നടപടി സര്‍ക്കാര്‍ റദ്ദാക്കി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജയതിലകിന്റെ അന്വേഷണത്തിലാണ് ജയരാജനെ കുറ്റവിമുക്തനാക്കിയത്.
ഔദ്യോഗിക വാഹനത്തില്‍ മദ്യപിച്ചതിനായിരുന്നു ഇ.ജെ ജയരാജനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചത്.
ഡി.ജി.പി ശങ്കര്‍ റെഡ്ഡി നടത്തിയ അന്വേഷണത്തില്‍ ജയരാജന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഇതു തള്ളിയാണ് സര്‍ക്കാര്‍ പുതിയ സമിതിയെ നിയോഗിച്ചത്.
ഔദ്യോഗിക വാഹനത്തില്‍ മദ്യപിച്ചതിനും പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിനും ഇ.ജെ ജയരാജിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് ഡ്രൈവര്‍ സന്തോഷിനെതിരെയും ഡ്രൈവറെ മദ്യപിക്കാന്‍ പ്രേരിപ്പിച്ചതിന് ഐ.ജിക്കെതിരെയും പൊലിസ് കേസെടുക്കുകയും ചെയ്തിരുന്നു.
ട്രെയിന്‍ യാത്രക്കിടെ മദ്യലഹരിയില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയതിന് ജയരാജന്‍ നേരത്തെയും സസ്‌പെന്‍ഷനിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."