HOME
DETAILS

പരിഷ്‌കരിച്ച പാഠ്യപദ്ധതിയുമായി മദ്‌റസകളില്‍ ഇന്നു വിദ്യാരംഭം

  
backup
July 14 2016 | 04:07 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%aa%e0%b4%be%e0%b4%a0%e0%b5%8d%e0%b4%af%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7-3

 

മലപ്പുറം: റമദാന്‍ അവധി കഴിഞ്ഞു മദ്‌റസകളില്‍ ഇന്നു വിദ്യാരംഭം. സമസ്ത കേരളാ ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ രാജ്യത്തിനകത്തും വിദേശത്തുമായി 9603 മദ്‌റസകളില്‍ ഇന്നു പുതിയ അധ്യയനവര്‍ഷത്തിനു തുടക്കമാകും. ഇത്തവണ ഒന്നരലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ അക്ഷരലോകത്തേക്കു നവാഗതരായെത്തും.
പതിനൊന്നു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് നിലവില്‍ സമസ്ത മദ്‌റസകളിലെ പഠിതാക്കള്‍. കേരളത്തിനു പുറമെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാഷ്ട്രങ്ങളിലുമായാണ് സമസ്തയ്ക്കു കീഴില്‍ അംഗീകൃത മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നു മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയാണ് മദ്‌റസാ ക്ലാസുകള്‍. പുതുമകളോടെ അണിയിച്ചൊരുക്കിയ പാഠപുസ്തകങ്ങളും പുതിയ അധ്യയനവര്‍ഷത്തിന്റെ സവിശേഷതയാണ്.
ഒന്നു മുതല്‍ മൂന്നു വരെയുള്ള ക്ലാസുകളിലെ എല്ലാ പാഠപുസ്തകങ്ങളും പ്ലസ് വണ്‍ ക്ലാസിലെ അറബിക് ഭാഷാപഠന പുസ്തകവുമാണ് ഇത്തവണ പരിഷ്‌കരിച്ചത്. ഇത്തവണ കൈയെഴുത്തു ഫോണ്ടിനു പകരം അറബി- മലയാള ലിപിക്കു സ്വന്തമായി കംപ്യൂട്ടര്‍ ഫോണ്ട് തയാറാക്കിയാണ് പുതിയ പാഠപുസ്തകം ഒരുക്കിയത്. പുതിയ പരിഷ്‌കരണമനുസരിച്ച് ഒന്നാംതരത്തില്‍ അടിസ്ഥാനപഠനത്തിനു അറബിക് മീഡിയമായി തഹ്ഫീമുത്തിലാവ രണ്ടു ഭാഗങ്ങളും ദുറൂസ് അറബി മലയാളവുമടക്കം മൂന്നു പുസ്തകങ്ങളാണ് ഉള്ളത്. ഒന്നാംതരത്തിനു പുറമെ രണ്ടാംതരത്തില്‍ ലിസാനുല്‍ ഖുര്‍ആന്‍, മൂന്നില്‍ തജ്‌വീദ്, ലിസാനുല്‍ ഖുര്‍ആന്‍ എന്നീ വിഷയങ്ങള്‍ക്കും മള്‍ട്ടികളര്‍ ടെക്സ്റ്റ്ബുക്കുകളാണ്.
പുതിയ പാഠ്യപദ്ധതിയനുസരിച്ചു പ്രായോഗിക പരിജ്ഞാനത്തിനും ഊന്നല്‍ നല്‍കും. ഖുര്‍ആന്‍പഠനം, ഹദീസ്, വിശ്വാസം, കര്‍മശാസ്ത്രം, ചരിത്രം, അറിബ്ഭാഷാ പഠനം, അറബി-മലയാള ലിപിപരിജ്ഞാനം എന്നിവ അടിസ്ഥാനമാക്കിയാണ് വിവിധ ക്ലാസുകളിലെ സിലബസ്. അക്കാദമിക്തലത്തിലെ പുതിയ സമീപനങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിവരുന്ന സമസ്ത പാഠ്യപദ്ധതി ശ്രദ്ധേയമായാണു വിലയിരുത്തുന്നത്. ഈ അക്കാദമിക് വര്‍ഷം മുതല്‍ സമസ്തയുടെ നേതൃത്വത്തില്‍ അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീ സ്‌കൂളുകളും സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.
പ്രവേശനോല്‍സവത്തോടനുബന്ധിച്ചു സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 'മിഹ്‌റജാനുല്‍ ബിദായ' എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഇന്നു മുതല്‍ 20 വരെയാണ് മദ്‌റസാതലങ്ങളില്‍ കാംപയിന്‍ നടക്കുക. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് എറണാകുളം കളമശ്ശേരിയില്‍ നടക്കും. മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി മദ്‌റസാ ശാക്തീകരണ പരിപാടിയും ആവിഷ്‌കരിച്ചിട്ടുണ്ട്.പ്രവേശനോല്‍സവത്തോടനുബന്ധിച്ചു നവാഗതരെ വരവേല്‍ക്കുന്നതിനു തോരണങ്ങള്‍ അണിയിച്ചൊരുക്കിയും കവാടങ്ങള്‍ ഒരുക്കിയും അധ്യാപകരുടെയും എസ്.കെ.എസ്.ബി.വിയുടേയും നേതൃത്വത്തില്‍ മദ്‌റസകള്‍ ഒരുങ്ങി. പുതിയ അധ്യായനവര്‍ഷത്തോടനുബന്ധിച്ച് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സമസ്ത കേരളാ ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി. അബ്ദുസലാം മുസ്‌ലിയാരും ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാരും ആശംസകള്‍ നേര്‍ന്നു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago