HOME
DETAILS
MAL
മുതുകാട്ടിലെ കുടിവെള്ള പദ്ധതികളില്‍ വെള്ളമില്ല; ബി.ജെ.പി ധര്‍ണ നടത്തി
backup
April 19 2017 | 22:04 PM
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്ത് മുതുകാട് മേഖലയിലെ നാലു വാര്‍ഡുകളിലായി സ്ഥാപിച്ച ചെറുതും വലുതുമായ 25ഓളം കുടിവെള്ള പദ്ധതികളില്‍ ഒന്നില്‍പോലും കുടിവെള്ളമില്ല. ഈ സാഹചര്യത്തില്‍ പദ്ധതി സ്ഥാപിച്ചതിലെ അഴിമതി അന്വേഷണ വിധേയമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മുതുകാട്ടില്‍ ധര്‍ണ നടത്തി. ജില്ലാ സമിതി അംഗം ജയപ്രകാശ് കായണ്ണ ഉദ്ഘാടനം ചെയ്തു. പി. പത്മനാഭന് കടിയങ്ങാട് അധ്യക്ഷനായി. പ്രകാശ് കോമത്ത്, അനൂപ് നരിനട, കെ.ടി ബാലന്, രതീഷ് പനന്തോട്ടത്തില്‍, കെ.പി.ടി ബാലന്, എം.കെ സുനില്‍, സുരേഷ് കുറ്റിപ്പിലായി, ജിലേഷ്, ശ്രീധരന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."